HOME
DETAILS

കശ്മിര്‍: വരാനിരിക്കുന്നത് നിയമപരമായ സങ്കീര്‍ണതകള്‍

  
backup
August 06 2019 | 05:08 AM

kasmir-more-issue-to-come-06-08-2019

 

ന്യൂഡല്‍ഹി: 370ാം വകുപ്പ് നീക്കം ചെയ്തതോടെ വരാനിരിക്കുന്നത് കശ്മിരുമായി ബന്ധപ്പെട്ട നിരവധി സങ്കീര്‍ണതകള്‍. കശ്മിരിനെ ഇന്ത്യയുടെ ഭാഗമാക്കി നിര്‍ത്തുന്നതാണ് വകുപ്പ്. ഇതില്ലാതാകുന്നതോടെ കശ്മിര്‍ ഇന്ത്യയുടെ ഭാഗമായി തുടരുന്നത് സംബന്ധിച്ച നിയമപ്രശ്‌നങ്ങള്‍ ഉയരും. 1947ല്‍ കശ്മിര്‍ ഭരണാധികാരി രാജാഹരിസിങ് ഇന്ത്യയിലേക്ക് പലായനം ചെയ്യുകയും വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ കശ്മിരിനെ ഇന്ത്യയുടെ ഭാഗമാക്കാന്‍ തയ്യാറാവുകയും ചെയ്താണ് 370ാം വകുപ്പിന്റെ തുടക്കം. 1948 മാര്‍ച്ചില്‍ ഹരിസിങ് ശെയ്ഖ് അബ്ദുല്ലയെ പ്രധാനമന്ത്രിയാക്കി കശ്മിരില്‍ താല്‍ക്കാലിക സര്‍ക്കാരിന് രൂപം നല്‍കി. പിന്നാലെ ശെയ്ഖ് അബ്ദുല്ലയും മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരും കശ്മിര്‍ ഇന്ത്യയുടെ ഭാഗമാക്കുന്നതിനും അതിനായി കശ്മിരിന് പ്രത്യേക പദവി നല്‍കുന്ന 370 വകുപ്പ് രൂപീകരിക്കുന്നതിനുമുള്ള ഇന്ത്യന്‍ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയുടെ ഭാഗമായി.


നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം 1950 ജനുവരിയില്‍ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി 370ാം വകുപ്പ് ഉള്‍പ്പെടെയുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചു. 1949 ഒക്ടോബര്‍ 17നാണ് ഇത് ഭരണഘടനയുടെ ഭാഗമായത്. ഇത് പ്രകാരം ജമ്മു കശ്മിരിന് സ്വന്തമായി ഭരണഘടനയ്ക്ക് അവകാശമുണ്ട്. അതോടെയാണ് കശ്മിര്‍ ഇന്ത്യയുടെ ഭാഗമാകുന്നത്. ജനഹിത പരിശോധന നടത്തണമെന്ന വ്യവസ്ഥയുമുണ്ടായിരുന്നു.


നിരവധി കാര്യങ്ങള്‍ അതോടൊപ്പം വേറെയുമുണ്ടായിരുന്നു. ഇക്കാര്യം പ്രധാനമന്ത്രി നെഹ്‌റുവും കശ്മിര്‍ കാര്യമന്ത്രി ഗോപാല്‍ സ്വാമി അയ്യങ്കാറും ഉറപ്പ് നല്‍കിയിരുന്നതാണ്.
370ാം വകുപ്പ് എടുത്തു കളയുകയോ അസാധുവാക്കുകയോ ചെയ്താല്‍ കശ്മിര്‍ ഇന്ത്യയുടെ ഭാഗമാകുന്ന കരാര്‍ റദ്ദാകുമെന്ന വകുപ്പിലെ 1-സി നിബന്ധനയില്‍ പറയുന്നുണ്ട്. 370ാം വകുപ്പ് അംഗീകരിച്ചതുമായി ബന്ധപ്പെട്ടു നടന്ന കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലി ചര്‍ച്ചയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലും ശ്യാമപ്രസാദ് മുഖര്‍ജിയും വകുപ്പിനെ അനുകൂലിച്ചാണ് നിലപാടെടുത്തത്.
എന്നാല്‍ വകുപ്പ് നിലവില്‍ വന്നതിന് ശേഷം അതിലെ വ്യവസ്ഥകളെ കേന്ദ്രസര്‍ക്കാര്‍ പലതവണ ലംഘിച്ചതായി എ.ജി നൂറാനി 'ആര്‍ട്ടിക്കിള്‍ 370: കോണ്‍സ്റ്റിറ്റിയൂഷനല്‍ ഹിസ്റ്ററി ഓഫ് ജമ്മു ആന്‍ഡ് കശ്മിര്‍' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്.
സംസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപടുന്നതിന് കേന്ദ്രത്തിന് കൂടുതല്‍ സഹായം നല്‍കും വിധം നാലു തവണയാണ് ഭേദഗതി കൊണ്ടുവന്നത്. 1975 ജൂലൈ 23ന് ഗവര്‍ണര്‍ക്ക് അധികാരം ലഭ്യമാകും വിധം ഭരണഘടനാ ഭേദഗതിയുണ്ടായി. ഈ ഘട്ടത്തില്‍ കശ്മിര്‍ ഭരണഘടനയിലും ഭേദഗതി വരുത്തി.
ഗവര്‍ണര്‍ക്ക് പുറമെ തെരഞ്ഞെടുപ്പ് കമ്മീഷനും കശ്മിരില്‍ കൂടുതല്‍ അധികാരങ്ങളുണ്ടാകുന്നത് ഈ ഭേദഗതിയോടെയാണ്. 1986 ജൂലൈ 30ന് ഭരണഘടനയിലെ 249ാം വകുപ്പ് കശ്മിരിലേക്ക് ബാധകമാവും വിധം പ്രസിഡന്‍ഷ്യല്‍ ഓര്‍ഡര്‍ പുറപ്പെടുവിച്ചു. 1990ലും 1996ലും ഭേദഗതിയുണ്ടായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത

Kuwait
  •  2 months ago
No Image

ഇന്ത്യയും മാലദ്വീപും വീണ്ടും ഒന്നിക്കുന്നു; വിനോദ സഞ്ചാരം പരിപോഷിപ്പിക്കാന്‍ ചർച്ച ആരംഭിച്ചു

International
  •  2 months ago
No Image

ബ്ലാസ്റ്റേഴ്സിനെ മൂന്നടിയില്‍ തീർത്ത് ബെംഗളൂരു

Football
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-25-10-2024

PSC/UPSC
  •  2 months ago
No Image

പാർട്ടി വിടുമെന്ന് ഷുക്കൂർ; അനുനയിപ്പിച്ചത് എംവി ഗോവിന്ദൻ

Kerala
  •  2 months ago
No Image

പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 41കാരൻ അറസ്റ്റിൽ

Kerala
  •  2 months ago
No Image

വിവാഹം കഴിഞ്ഞ് മൂന്നാം നാൾ വധുവിൻ്റെ 52 പവനുമായി വരൻ മുങ്ങി; ആഢംബര ജീവിതത്തിനിടെ പ്രതി പിടിയിൽ

Kerala
  •  2 months ago
No Image

പദയാത്രക്കിടെ കേജ്‌രിവാളിന് നേരെ ആക്രമണം; ബിജെപി പ്രവർത്തകരെന്ന് പരാതി

National
  •  2 months ago
No Image

റഹീമിന്റെ മോചന ഹരജി നവംബര്‍ 17ന് പരിഗണിക്കും; യാത്ര രേഖകള്‍ തയ്യാറാക്കി ഇന്ത്യന്‍ എംബസി

Kerala
  •  2 months ago
No Image

ഡൽഹിയിൽ വൈദ്യുതി ഫ്രീയാണ്; ബിജെപിക്ക് വോട്ടു ചെയ്താൽ പവർകട്ട് വരും: അരവിന്ദ് കേജ്‌രിവാൾ

National
  •  2 months ago