അമ്പത് പൈസയുടെ പോസ്റ്റല്‍ സ്റ്റാമ്പും തപാല്‍ കാര്‍ഡും ചോദിച്ചറിഞ്ഞ് വിദ്യാര്‍ഥികള്‍
പട്ടാമ്പി: ദേശീയ തപാല്‍ ദിനത്തിന്റെ ഭാഗമായി മരുതൂര്‍ എ.എം.എല്‍.പി. സ്കൂളിലെ നാല്്പതോളം കുട്ടികള്‍ മേലെ പട്ടാമ്പി സബ് പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചു. തപാല്‍ ജീവനക്കാര്‍ മിഠായി നല്കി കുട്ടികളെ സ്വീകരിച്ചു. ഇന്ത്യന്‍ തപാലിന്റെ ചരിത്രം, വാര്‍ത്താ വിനിമയ സംവിധാനത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍, തപാലുരുപ്പടികളുടെ നീക്കം, തപാല്‍ നിക്ഷേപങ്ങളുടെ സവിശേഷതകള്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് കുട്ടികള്‍ ചോദിച്ചറിഞ്ഞു. അമ്പത് പൈസയുടെ പോസ്റ്റ് കാര്‍ഡ് മുതല്‍ അമ്പത് രൂപയുടെ പോസ്റ്റല്‍ സ്റ്റാമ്പ് വരെയുള്ള തപാല്‍ ഉരുപ്പടികള്‍ കുട്ടികള്‍ കണ്ടു മനസ്സിലാക്കി. കുട്ടികള്‍ എഴുതി കൊണ്ടുവന്ന കൂട്ടുകാര്‍ക്കുള്ള തപാല്‍ കാര്‍ഡുകള്‍ കൃത്യമായ മേല്‍വിലാസമെഴുതി ബോക്സില്‍ പോസ്റ്റ് ചെയ്തു. കുട്ടികളുടെ സന്ദര്‍ശനം ചിത്രീകരിക്കാന്‍ ചാനല്‍ മാധ്യമ പ്രവര്‍ത്തകരും എത്തിയിരുന്നു. എല്ലാ കുട്ടികള്‍ക്കും ജീവനക്കാര്‍ പോസ്റ്റ് കാര്‍ഡുകള്‍ സമ്മാനമായി നല്കി. അധ്യാപികമാരായ പ്രസന്ന, ജസീറ, ശ്രീജ എന്നിവര്‍ കുട്ടികളെ നയിച്ചു. തപാല്‍ ജീവനക്കാരായ എന്‍. ഐശ്വര്യ ലക്ഷ്മി, ടി.വി.എം.അലി, എം.വി. വേലായുധന്, എ.ടി.സജിനി, കെ. വിശാലാക്ഷി കുട്ടികളുമായി സംവദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."