അട്ടപ്പാടി റോഡിലെ ദുരിതപര്‍വം: ജനകീയ ഹര്‍ത്താല്‍ 14 ന്
അഗളി : കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായി തീര്‍ന്ന അട്ടപ്പാടിയിലേക്കുള്ള റോഡ് പൂര്‍ണമായും ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ജനകിയ സമരസമിതി പ്രക്ഷോഭത്തിലേക്ക്. കേരളത്തില്‍ ഉണ്ടായ പ്രളയകാലത്തിന് ഒരു വര്‍ഷം മുമ്പുതന്നെ അട്ടപ്പാടി റോഡ് പൂര്‍ണമായും തകര്‍ന്ന് തരിപ്പണമായിരുന്നു.
നിരവധി പേര്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ ഇക്കാര്യം എത്തിക്കുകയും ചെയ്തിരുന്നു.ഇതേ തുടര്‍ന്ന് നിരവധി പ്രഖ്യാപനങ്ങള്‍ ഉണ്ടായെങ്കില്ലം റോഡിലെ ഓട്ടയടക്കാനുള്ള ശ്രമം പോലും വിജയിച്ചില്ല. രണ്ട് മഴക്കാലം പിന്നിട്ടതോടെ ചുരം റോഡ് അപകട ഭീഷണിയിലാണ്.
ആയിരക്കണക്കിന് ആളുകളുടെ യാത്രക്കുള്ള ഏക ആശ്രയമാണ് അട്ടപ്പാടി ചുരം റോഡ് 'അപകടം പിടിച്ച ഈ വഴിയുള്ള യാത്ര പേടിപ്പെട്ടത്തുന്നതുമാണ്.ഈ റോഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട കൊണ്ടാണ് ഒക്ടോബര്‍ 14 ന് അട്ടപ്പാടിയില്‍ ജനകീയ ഹര്‍ത്താലിന് സമരസമിതി ആഹ്വാനം ചെയ്തിട്ടുള്ളത്. ഹര്‍ത്താലില്‍ സഹകരിക്കണമെന്നും നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുകയോ വാഹനങ്ങള്‍ തടയുകയോ ചെയ്യില്ലെന്ന് സമിതി കണ്‍വീനര്‍ എം.സുകുമാരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."