ഹരിപ്പാട് കുടിവെള്ള പദ്ധതി വേഗത്തിലാക്കാന്‍ പ്രത്യേക യോഗം വിളിക്കും
ആലപ്പുഴ: പതിനായിരക്കണക്കിനു ജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാനുള്ള ഹരിപ്പാട് കുടിവെള്ള പദ്ധതി വേഗത്തില്‍ നടപ്പാക്കുന്നതിനായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഈമാസം 15നകം യോഗം ചേര്‍ന്ന് പ്രവൃത്തികള്‍ വിലയിരുത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മണ്ഡലത്തില്‍ എം.എല്‍.എയുടെയും എം.പിയുടെയും ആസ്തി വികസന ഫണ്ടുപയോഗിച്ചു നടപ്പാക്കുന്ന പദ്ധതികളുടെയും മറ്റു പദ്ധതികളുടെയും പുരോഗതി അവലോകനം ചെയ്യുന്നതിനായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ആധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹരിപ്പാട് കുടിവെള്ള പദ്ധതിയുടെ ഭാഗമായി മാന്നാര്‍ ആറ്റുപുറമ്പോക്കില്‍ കിണര്‍ സ്ഥാപിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. കൊരട്ടിശേരി പ്രദേശവാസികള്‍ക്ക് കുടിവെള്ളം നല്‍കാനുള്ള പ്രത്യേക പദ്ധതി തയാറാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കഴിഞ്ഞവര്‍ഷം 50 ഏക്കറിലാണ് മുണ്ടകന്‍ കൃഷിയിറക്കിയതെങ്കില്‍ ഹരിതം ഹരിപ്പാട് പദ്ധതിയിലൂടെ ഇത്തവണ 2300 ഏക്കറില്‍ കൃഷിയിറക്കി. ഈ വര്‍ഷം 5800 ഏക്കറില്‍ പുഞ്ചക്കൃഷിയിറക്കും. വരള്‍ച്ച ദുരിതാശ്വാസമായി 14 ലക്ഷം രൂപ നല്‍കി. ഏഴരലക്ഷം രൂപ കൂടി ഉടന്‍ നല്‍കുമെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കടലാക്രമണം നേരിടാന്‍ ആറാട്ടുപുഴ ബസ് സ്റ്റാന്‍ഡ് എ.കെ.ജി. നഗര്‍ ഭാഗത്ത് അടിയന്തരമായി കല്ലിടുമെന്ന് ഇറിഗേഷന്‍ ചീഫ് എന്‍ജിനീയര്‍ അറിയിച്ചതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. പതിയാങ്കര, കെ.വി. ജെട്ടി എന്നിവിടങ്ങളിലെ തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണി അടിയന്തരമായി നടത്താന്‍ നടപടിയെടുക്കുന്നതിന് എ.ഡി.എമ്മിനെ ചുമതലപ്പെടുത്തി.
ഓരുവെള്ളം കയറി കൃഷി നശിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ പുളീക്കിഴ് റഗുലേറ്റര്‍ ഷട്ടര്‍ സ്ഥിരമായി സ്ഥാപിക്കണമെന്നും ഇതിനായി പദ്ധതി തയാറാക്കി നല്‍കാനും ഇറിഗേഷന്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയറോട് നിര്‍ദേശിച്ചു. കംപ്യൂട്ടറും അനുബന്ധ സാമഗ്രികളും വാങ്ങുന്നതിനായി 1.50 കോടി രൂപ വിവിധ സ്‌കൂളുകള്‍ക്ക് അനുവദിച്ചിരുന്നു. ഇവ പെട്ടെന്ന് ലഭ്യമാക്കും. ടൂറിസം വകുപ്പ് ഹരിപ്പാട് സ്ഥാപിച്ച വഴിയോര വിശ്രമകേന്ദ്രം ടേക്ക് എ ബ്രേക്ക് സെപ്റ്റംബറിനകം പ്രവര്‍ത്തനം തുടങ്ങും. കുമാരനാശാന്‍ സാംസ്‌കാരിക സമുച്ചയത്തിന്റെ 70 ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓണത്തിന് ഉദ്ഘാടനം നടക്കും. നെല്‍പ്പുരക്കടവ് ടൂറിസം പദ്ധതി വിലയിരുത്താന്‍ നഗരസഭയെയടക്കം പങ്കെടുപ്പിച്ച് ഈ ആഴ്ച യോഗം ചേരും.
വലിയഴീക്കല്‍ പാലത്തിന്റെ പൈലിങ് പൂര്‍ത്തീകരിച്ചു. സ്ഥലമേറ്റെടുപ്പ് ഈ മാസം പൂര്‍ത്തീകരിക്കും. ചെറുതനകടവ് പാലത്തിന്റെ ഉദ്ഘാടനം ഓഗസ്റ്റില്‍ നിര്‍വഹിക്കും വിധം പ്രവൃത്തികള്‍ വേഗത്തിലാക്കും. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിലെ എസ്.സി. വിഭാഗത്തിലുള്ള 45 പേര്‍ക്ക് ഈ വര്‍ഷം ഭവനിര്‍മാണത്തിന് ധനസഹായം നല്‍കും.
ഹരിപ്പാട് മണ്ഡലത്തില്‍ താലൂക്ക് ആശുപത്രിയിലടക്കം നാല് ആംബുലന്‍സുകള്‍ വാങ്ങുന്നതിന് നടപടിയായതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. മവിവിധ പി.എച്ച്.സികള്‍ക്ക് കീഴിലുള്ള സബ് സെന്ററുകള്‍ക്ക് സ്ഥലമുണ്ടെങ്കില്‍ ആസ്തിവികസന ഫണ്ടില്‍നിന്ന് പണം അനുവദിക്കുന്നതു പരിഗണിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മഴക്കാലത്തെ നേരിടാന്‍ ആശുപത്രികള്‍ സജ്ജമാണെന്നും ആവശ്യത്തിന് മരുന്നുകള്‍ ഉണ്ടെന്നും മെഡിക്കല്‍ ഓഫിസര്‍മാര്‍ പറഞ്ഞു. നബാര്‍ഡ് പദ്ധതിക്കു കീഴില്‍ വലിയഴീക്കല്‍ ഫിഷ് ലാന്‍ഡ് സെന്ററില്‍ നടക്കുന്ന ഡ്രഡ്ജിങ് വേഗത്തില്‍ തീര്‍ക്കണം. വിവിധ റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചാല്‍ ഉടന്‍ ബില്ലുകള്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ആറാട്ടുവഴി പഞ്ചായത്തിലെ മുഴുവന്‍ തീരവും സംരക്ഷിക്കാന്‍ ഇറിഗേഷന്‍ വകുപ്പ് പദ്ധതി തയാറാക്കി കിഫ്ബി വഴി ശ്രമിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി. പറഞ്ഞു. പനി വ്യാപകമായ സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ജാഗ്രത കാട്ടണമെന്നും എം.പി. പറഞ്ഞു.കെ.സി. വേണുഗോപാല്‍ എം.പി., എ.ഡി.എം. എം.കെ. കബീര്‍, ജില്ലാ പഞ്ചായത്തംഗം ജോണ്‍ തോമസ്, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."