HOME
DETAILS
MAL
മുക്കത്ത് യുവതിക്കുനേരെ ആസിഡ് ആക്രമണം: വനിതാ കമ്മിഷന് സ്വമേധയാ കേസെടുത്തു
backup
August 06 2019 | 15:08 PM
തിരുവനന്തപുരം: കോഴിക്കോട് മുക്കത്തിനടുത്ത് വച്ച് യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തില്‍ വനിതാ കമ്മിഷന് സ്വമേധയാ കേസെടുത്തു. ജില്ലാ പൊലിസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടാനും വനിതാ കമ്മിഷന് അംഗം അഡ്വ.എം.എസ് താര നിര്‍ദേശം നല്കി. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ഇത്തരം അക്രമങ്ങളെ കമ്മിഷന് അപലപിച്ചു. സ്ത്രീകള്‍ക്ക് ബന്ധങ്ങളില്‍ നിലപാടുകളെടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലേക്കാണ് സമൂഹം പോകുന്നത്. പുരുഷന് തീരുമാനിക്കുന്നത് തന്നെ നടപ്പാക്കണമെന്ന വാശിയും ക്രമിനല്‍ സ്വഭാവവും കൂടി വരുന്നു. ഈ സാഹചര്യത്തില്‍ ഇതിനെതിരേ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കമ്മിഷന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."