തൊഴില്‍ പ്രതിസന്ധിയും ശമ്പള തടസവും : സഊദിയിലെ നാലു പ്രമുഖ കമ്പനികളെ ഫിലിപ്പൈന്‍സ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി
റിയാദ്: തൊഴില്‍ പ്രതിസന്ധിയും ശമ്പള തടസ്സവും രൂക്ഷമായി തൊഴിലാളികളെ പിരിച്ചുവിടുകയും ബുദ്ധിമുട്ടിക്കുകയും ചെയ്ത സഊദിയിലെ നാലു പ്രമുഖ കമ്പനികളെ ഫിലിപ്പൈന്‍സ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി.
ഫിലിപ്പൈന്‍സ് ഓവര്‍സീസ് എംപ്ലോയ്മെന്റ് അഡ്മിനിസ്ട്രേഷന് ( പിഒഇഎ ) ആണ് ഇവയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. തൊഴില്‍ പ്രശ്നം രൂക്ഷമായി വാര്‍ത്തകളില്‍ ഇടം നേടിയ ബിന്‍ ലാദന് കമ്പനിക്കു പുറമെ സഊദി ഓജര്‍ കമ്പനി, മുഹമ്മദ് മുഅജജല് കമ്പനി, മുഹമ്മദ് ബര്ഗ്ഗ്സ് ആന്റ് ബ്രദേഴ്സ് കമ്പനി എന്നിവയെയാണ് കരിമ്പട്ടികയില്‍. ഇതില്‍ പല കമ്പനികളിലും ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളും കടുത്ത നരകയാതന അനുഭവിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ .
മറ്റ് അഞ്ച് കമ്പനികളെ കൂടി കരിമ്പട്ടികയില്‍ ഉള്‍പെടുത്തണോ എന്ന കാര്യം ഫിലിപ്പൈന്‍സ് പഠിച്ചുവരികയാണ്.
ഈ കമ്പനികളുമായി ഒരു നിലയ്ക്കും ബന്ധപ്പെടരുതെന്ന് ഫിലിപ്പൈന്‍സ് വിദേശ തൊഴില്‍ വിഭാഗം ഡയറക്ടര്‍ ഹാന്‍സ് കാക്ടാക് അറിയിച്ചു. ഈ നാല് കമ്പനികള്‍ സഊദിയിലെ സാമ്പത്തികമായി കൂപ്പുകുത്തിയ ഒമ്പത് കമ്പനികളില്‍ പെട്ടതാണെന്ന് അദ്ദേഹം അറിയിച്ചു. ഈ നാല് കമ്പനികള്‍ക്ക് പുറമെ, ആലുംകോ കമ്പനി, അല്‍മിറ കോണ്ഡ്രാക്റ്റിംഗ് കമ്പനി, ഇന്‍വെസ്റ്റിമെന്റ് ആന്റ് റിയല്‍ എസ്റ്റേറ്റ് ഡവലപ്മെന്റ് കമ്പനി, ഫൗസി സ്വാലിഹ് കോണ്ട്രാക്ടിംഗ് കമ്പനി, അറാപ്റ്റക് കണ്‍സ്ട്രക്ക്ഷന്‍ കമ്പനി എന്നീ അഞ്ചു കമ്പനികളെയും ഫിലിപ്പൈന്‍സ് തൊഴില്‍ വിഭാഗം നിരീക്ഷിച്ചുവരികയാണെന്നും ഫിലിപ്പൈന്‍സ് വിദേശ തൊഴില്‍ വിഭാഗം ഡയറക്ടര്‍ ഹാന്‍സ് കാക്ടാക് അറിയിച്ചു.
അതെസമയം, സഊദിയിലെ പ്രമുഖ കമ്പനികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. എണ്ണ വില ഇടിഞ്ഞതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ഞെരുക്കവും കടുത്ത നിലയിലുള്ള സ്വദേശി വല്ക്കരണവും മൂലമാണ് കമ്പനികള്‍ക്ക് പിടിച്ചു നില്ക്കാന് കഴിയാത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ ദിവസം ആയിരക്കണക്കിന് ഇന്ത്യക്കാര്‍ ഭക്ഷണം പോലും കിട്ടാത്ത ബുദ്ധിമുട്ടിലായതായി ഇന്ത്യന്‍ വിദേശ മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു. ഇവരെ നാട്ടിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിത ഗതിയില്‍ നടന്നു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."