സൈന്യത്തിലേക്ക് വ്യാജ റിക്രൂട്ട്മെന്റ് നടത്തി കോടികള്‍ തട്ടിയ കേസ് രണ്ടാം പ്രതിക്കായി അന്വേഷണം കര്‍ണാടകയിലേക്ക്
നെയ്യാര്‍ഡാം : സൈന്യത്തിലേക്ക് വ്യാജ റിക്രൂട്ട്മെന്റ് നടത്തി കോടികള്‍ തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതിക്കായി അന്വേഷണം കര്‍ണാടകയിലേക്ക്.
രണ്ടാംപ്രതി ചെട്ടികുളങ്ങര സ്വദേശിനി ഗീതാറാണി കേരളം വിട്ടുവെന്ന സൂചനയാണ് പൊലിസിന് ലഭിക്കുന്നത്. ഒന്നാം പ്രതി കൊട്ടാരക്കര സ്വദേശി സന്തോഷിനെ കഴിഞ്ഞ ദിവസം നെയ്യാര്‍ഡാം പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇതറിഞ്ഞതോടെ ഇവര്‍ സ്ഥലം വിട്ടുവെന്നാണ് സൂചന.
ഇവരുടെ മൊബൈല്‍ ഫോണ്‍ സിച്ച് ഓഫാണ്. ഇവര്‍ക്ക് കര്‍ണാടകയില്‍ വസ്തുവകകള്‍ ഉണ്ടാകുമെന്ന നിഗമനത്തിലാണ് പൊലിസ്.സന്തോഷിനെ ചോദ്യം ചെയ്തപ്പോഴും ഇത്തരത്തില്‍ ചില സൂചനകള്‍ ലഭിച്ചിരുന്നു. അതേ സമയം അഞ്ഞൂറിലേറെപ്പേര്‍ തട്ടിപ്പിനിരയായതായാണ് സൂചന. ഇന്നലെയും പരാതികളുമായി നിരവധി പേരെത്തി.
സന്തോഷിനെ കസ്റ്റഡിയില്‍ വാങ്ങി തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലിസെന്ന് ഡിവൈ.എസ്.പി ബിജുമോന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."