HOME
DETAILS
MAL
ക്ഷേത്രത്തില്‍ കയറി പൂജാരിയെ ആക്രമിച്ച കേസില്‍ യുവാവ് പിടിയില്‍
backup
June 02 2017 | 20:06 PM
മലയിന്‍കീഴ് : ക്ഷേത്രത്തില്‍ കയറി പൂജാരിയെ ആക്രമിച്ച കേസില്‍ യുവാവിനെ പൊലിസ് പിടികൂടി. മലയിന്‍കീഴ് ചിറ്റിയൂര്‍ക്കോട് ഹരി വിലാസത്തില്‍ എസ്. ഹരികുമാറാണ് (47) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കേസിനാസ്പദമായ സംഭവം.
അന്തിയൂര്‍ക്കോണം നീറോട്ടുകോണം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ കയറിയ ഇയാള്‍ പൂജാരിയായ കാലുകള്‍ക്ക് സ്വാധീനമില്ലാത്ത സുരേന്ദ്രസ്വാമിയെ (43) മര്‍ദിച്ച ശേഷം ക്ഷേത്രത്തിലെ സാധനങ്ങള്‍ അടിച്ച് തകര്‍ക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലിസാണ് സുരേന്ദ്രസ്വാമിയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിന് ശേഷം ഒളില്‍ പോയ ഹരിയെ ചിട്ടിയൂര്ക്കോണത്ത് നിന്നാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."