HOME
DETAILS
MAL
കടല്‍ പ്രക്ഷുബ്ധം; ഭീതിയോടെ തീരദേശം
backup
June 02 2017 | 20:06 PM
പൊന്നാനി: മഴ കനത്തതോടെ പൊന്നാനിയില്‍ കടലാക്രമണ സാധ്യതയേറി. കടല്‍ പ്രക്ഷുബ്ധമായതോടെ തീരദേശവാസികള്‍ ഭീതിയിലാണ്. ജില്ലയിലെ തീരപ്രദേശങ്ങളില്‍ ശക്തമായ തിരകളടിച്ചു തീരം കടലെടുക്കുകയാണ്. പൊന്നാനിയിലെ കടല്‍തീരങ്ങളില്‍ കടല്‍ഭിത്തിയും കടന്നാണ് തിര കരയിലേക്ക് ആഞ്ഞടിക്കുന്നത്.
പാലപ്പെട്ടി കാപ്പിരിക്കാട് മുതല്‍ പൊന്നാനി ലൈറ്റ്ഹൗസ് വരെ നീണ്ടുകിടക്കുന്ന പതിനാലു കിലോമീറ്റര്‍ കടല്‍തീരത്തു പലയിടത്തും കടലാക്രമണത്തെ ചെറുക്കാനുള്ള കടല്‍ഭിത്തി ഇല്ല. കടല്‍ഭിത്തിയുള്ള മറ്റു ഭാഗങ്ങളിലാകട്ടെ ഇവ തകര്‍ന്നതും ദുരിതം വര്‍ധിപ്പിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."