സ്കൂള്‍ വാഹനങ്ങളുടെ പരിശോധന കര്‍ശനമാക്കി
നിലമ്പൂര്‍: മോട്ടോര്‍ വാഹനവകുപ്പിന്റെ നേതൃത്വത്തില്‍ നിലമ്പൂരില്‍ സ്കൂള്‍ ബസുകളുടെ പരിശോധന കര്‍ശനമാക്കി. ഇന്നലെ വെളിയംതോട് കരിമ്പുഴയില്‍ നിരവധി വാഹനങ്ങളാണ് പരിശോധനക്ക് വിധേയമാക്കിയത്. മതിയായ സൗകര്യങ്ങളോടു കൂടിയല്ലാതെ സ്കൂള്‍ വാഹനങ്ങള്‍ ഓടുന്നുണ്ടോ എന്നാണ് പ്രധാനമായും പരിശോധിച്ചത്.
അടുത്ത ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എം.വി.ഐ അറിയിച്ചു. വരും ദിവസങ്ങളില്‍ കുടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് എം.വി.ഐ പ്രശാന്ത് പറഞ്ഞു. ഓട്ടോറിക്ഷകളിലും മറ്റ് വാഹനങ്ങളിലും കുട്ടികളെ കുത്തിനിറച്ച് വരുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ശക്തമായ നടപടികള്‍ ഉണ്ടാകും. ബസുകള്‍ നിരീക്ഷിക്കുന്നതിനും സംവിധാനമേര്‍പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ ബൈക്കുകളും മറ്റ് വാഹനങ്ങളും ഓടിക്കുന്നത് പിടികൂടിയാല്‍ രക്ഷിതാക്കള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ അനുവദിക്കുന്ന കടകള്‍ക്കെതിരെയും വീടുകള്‍ക്കെതിരെയും നടപടിയുണ്ടാകും. ഇത്തരം നിയമലംഘനം കണ്ടാല്‍ മൊബൈലില്‍ ഫോട്ടോ പകര്‍ത്തി പൊതുജനങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പിനെ വാട്ട്സ്ആപ്പ് വഴിയോ ഇമെയില്‍ വഴിയോ അറിയിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."