HOME
DETAILS

ഋഷിരാജ് സിങിന്റെ റിപ്പോര്‍ട്ട് പുറത്ത്

  
backup
October 12 2018 | 19:10 PM

%e0%b4%8b%e0%b4%b7%e0%b4%bf%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d-%e0%b4%b8%e0%b4%bf%e0%b4%99%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b

 

തിരുവനന്തപുരം: കേരളത്തില്‍ മൈക്രോ ബ്രൂവറികള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് എക്‌സൈസ് കമ്മിഷനറുടെ റിപ്പോര്‍ട്ട് പുറത്ത്. ബ്രൂവറികള്‍ ആരംഭിക്കാന്‍ നിലവിലെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്ന് നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തായത്.
സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചതനുസരിച്ച് ബംഗളൂരുവിലെ മൈക്രോ ബ്രൂവറികളില്‍ പഠനം നടത്തിയതിനു ശേഷമാണ് എക്‌സൈസ് കമ്മിഷനര്‍ ഋഷിരാജ് സിങ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തില്ല.
ബ്രൂവറികള്‍ ആരംഭിക്കുന്നതിനു കര്‍ണാടക സര്‍ക്കാര്‍ ചട്ടങ്ങള്‍ ഭേദഗതി വരുത്തിയതിനാലാണ് കേരളത്തിലും ചട്ടങ്ങള്‍ പരിഷ്‌കരിക്കണമെന്നു കമ്മിഷനര്‍ ശുപാര്‍ശ ചെയ്തത്. 2011 മുതലാണ് കര്‍ണാടകയില്‍ മൈക്രോ ബ്രൂവറി ലൈസന്‍സ് നല്‍കിത്തുടങ്ങിയത്. ഇതിനായി കര്‍ണാടക എക്‌സൈസ് (ബ്രൂവറി) ചട്ടങ്ങള്‍ (1967) ഭേദഗതി ചെയ്തു.
2012 വരെ ക്ലബ് ലൈസന്‍സുള്ളവര്‍ക്കും നക്ഷത്ര ഹോട്ടലുകള്‍ക്കും റിഫ്രഷ്‌മെന്റ് റൂം (ബാര്‍) ലൈസന്‍സ് ഉള്ളവര്‍ക്കുമാണ് മൈക്രോ ബ്രൂവറി അനുവദിച്ചിരുന്നത്. പിന്നീട് 10,000 ചതുരശ്ര അടിയില്‍ കുറയാത്ത വിസ്തീര്‍ണമുള്ള കെട്ടിടവും ഡൈനിങ് ഹാളും പാര്‍കിങ് ഏരിയയും ഉള്ളവര്‍ക്കും ലൈസന്‍സ് നല്‍കി. കര്‍ണാടക മാതൃകയില്‍ ഇവിടെയും മൈക്രോ ബ്രൂവറികള്‍ ആരംഭിക്കാനാണ് നീക്കം.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് മൈക്രോ ബ്രൂവറികള്‍ ആരംഭിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ചില ഗ്രൂപ്പുകള്‍ സംസ്ഥാന എക്‌സൈസ് വകുപ്പിനെ സമീപിച്ചത്. ഹോട്ടലുകളിലോ ബാറുകളിലോ സ്ഥാപിക്കുന്ന മൈക്രോ ബ്രൂവറികളിലൂടെ വ്യത്യസ്ത രുചികളില്‍ അവരുടെ ബ്രാന്‍ഡുകളായി ബിയര്‍ ഉല്‍പ്പാദിപ്പിക്കും.
കേരളത്തില്‍ ഇത്തരം സ്ഥാപനങ്ങള്‍ ഇല്ലാത്തതിനാല്‍ ഇതേക്കുറിച്ച് പഠനം നടത്താന്‍ 2017 സെപ്റ്റംബര്‍ 19ന് എക്‌സൈസ് കമ്മിഷനറോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഒക്ടോബര്‍ 16,17 തിയതികളില്‍ എക്‌സൈസ് കമ്മിഷനറുടെ നേതൃത്വത്തിലുള്ള സംഘം കര്‍ണാടകയിലെ മൂന്ന് മൈക്രോ ബ്രൂവറികള്‍ സന്ദര്‍ശിച്ചു. നവംബര്‍ ഒന്‍പതിന് റിപ്പോര്‍ട്ട് കൊടുത്തു.
ബംഗളൂരുവില്‍ 28 മൈക്രോ ബ്രൂവറികളും മൈസൂരുവിലും മംഗലാപുരത്തും ഓരോ ബ്രൂവറികളുമാണ് പ്രവര്‍ത്തിക്കുന്നത്. ബംഗളൂരുവിലെ മൈക്രോ ബ്രൂവറികളില്‍ വ്യത്യസ്ത രുചികളിലുള്ള ബിയര്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇവ തയാറാക്കുന്നതു വിദഗ്ധരായ ആളുകളാണ്. ബ്രൂവറികളിലേയും ഡിസ്റ്റിലറികളിലേയുംപോലെ എക്‌സൈസ് ഉദ്യോഗസ്ഥനെ മൈക്രോ ബ്രൂവറികളുടെ മേല്‍നോട്ടത്തിനായി നിയമിച്ചിട്ടില്ല. ലോക്കല്‍ എക്‌സൈസ് ഓഫിസര്‍മാര്‍ക്കാണ് പരിശോധനയുടെ ഉത്തരവാദിത്തം. ഒരു മൈക്രോ ബ്രൂവറി ആരംഭിക്കാനായി തുടക്കത്തില്‍ നാലുകോടി രൂപയുടെ നിക്ഷേപം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിഷയത്തില്‍ നയപരമായ തീരുമാനമെടുക്കുമ്പോള്‍ വിപണി സാധ്യതയും സാമൂഹിക പ്രത്യാഘാതങ്ങളും പരിഗണിക്കണമെന്നു കമ്മിഷനര്‍ ശുപാര്‍ശ ചെയ്തു.
ആറു രുചികളിലുള്ള ബിയര്‍ തയാറാക്കുന്ന ബ്രൂവറിയിലാണ് കമ്മിഷനറുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തിയത്. റിപ്പോര്‍ട്ട് കിട്ടിയതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ വിഷയം പരിശോധിച്ചെങ്കിലും തീരുമാനമെടുത്തില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  7 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  7 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  8 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  9 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  9 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  9 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  9 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  9 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  10 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  10 hours ago