കുന്ദമംഗലം പഞ്ചായത്ത് നടപടി തുടങ്ങി
കുന്ദമംഗലം: കടകളില്‍ നിന്നും മറ്റും ഒഴിവാക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച് വായുമലിനീകരണം സൃഷ്ടിക്കുന്നവര്‍ക്കെതിരേ കുന്ദമംഗലം പഞ്ചായത്ത് നടപടികള്‍ ആരംഭിച്ചു.
അര്‍ധരാത്രി കുന്ദമംഗലം ടൗണിലും പരിസരത്തും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നതായി നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി കുന്ദമംഗലം ടൗണും പരിസരവും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശുചീകരിക്കുകയും സ്ഥാപനങ്ങളില്‍ നോട്ടിസ് നല്‍കുകയും ചെയ്തിരുന്നു. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ കടയുടമയില്‍ നിന്ന് പഞ്ചായത്ത് പിഴ ചുമത്തി.
കഴിഞ്ഞദിവസം ജനപ്രതിനിധികളും സെക്രട്ടറിയും ടൗണില്‍ പരിശോധന നടത്തിയിരുന്നു. പഞ്ചായത്ത് അംഗങ്ങളായ എം.വി ബൈജു, എ.കെ ഷൗക്കത്തലി, ടി.കെ ഹിതേഷ് കുമാര്‍, പഞ്ചായത്ത് സെക്രട്ടറി ഗിരീഷ് കുമാര്‍, ജീവനക്കാരന്‍ പ്രശാന്ത് എന്നിവര്‍ പങ്കാളികളായി.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിച്ച് വായുമലിനീകരണം നടത്തുന്നവര്‍ക്കെതിരേയും പൊതുഇടങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരേയും ശകതമായ നടപടികള്‍ തുടരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ സീനത്ത് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."