HOME
DETAILS

റാഫേല്‍ മോദിയുടെ ബോഫോഴ്‌സ്

  
backup
October 12 2018 | 20:10 PM

%e0%b4%b1%e0%b4%be%e0%b4%ab%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ac%e0%b5%8b%e0%b4%ab%e0%b5%8b%e0%b4%b4%e0%b5%8d

 

 


കോണ്‍ഗ്രസിന്റെ ബോഫോഴ്‌സിന് സമാനമായി ബി.ജെ.പിയുടെ റാഫേലും കുതിക്കുകയാണ്. പ്രതിരോധരംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിയായി വിലയിരുത്തപ്പെടുന്ന ബോഫോഴ്‌സിന്റെ തലത്തിലേയ്ക്ക് റാഫേല്‍ ഇനിയും പറന്നുയരാനുണ്ട്. വരും ദിവസങ്ങളില്‍ പ്രതിപക്ഷം അസ്ത്രങ്ങള്‍ ഒന്നൊന്നായി തൊടുക്കുമ്പോള്‍ അതിലൊരു ബ്രഹ്മാസ്ത്രമേറ്റു മോദി സര്‍ക്കാര്‍ വീണുകൂടായ്കയില്ല. അതിന്റെ പടിവാതില്‍ക്കലെത്തിയെന്ന സൂചനയാണ് കഴിഞ്ഞദിവസം റാഫേല്‍ യുദ്ധവിമാന നിര്‍മാതാക്കളായ ദസോള്‍ട്ടിന്റെ സി.ഇ.ഒയുടെ വിശദീകരണ രംഗപ്രവേശം.
ബോഫോഴ്‌സ് കോണ്‍ഗ്രസിനെ വീഴ്ത്തിയത് ആ ആരോപണം ഒരു ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പു സംഹാരശക്തിയോടെ അവതരിച്ചപ്പോഴാണ്. റാഫേലും അവതരിപ്പിച്ചിരിക്കുന്നത് 2019 ആദ്യം നടക്കേണ്ട ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ്. ബോഫോഴ്‌സുപോലെ സംഹാരത്തിനു ത്രാണിയുണ്ടോയെന്നാണ് ഇനി കാണേണ്ടത്. രണ്ടും പ്രധാനമന്ത്രിമാര്‍ക്കു നേരേയാണു വിരല്‍ചൂണ്ടിയത്. അന്നൊരു ഇടനിലക്കാരനുണ്ടായിരുന്നു, ക്വത്‌റോച്ചി. ഇന്ന് ഇടനിലക്കാരനു പകരം ഗുണഭോക്താവാണ്, അനില്‍ അംബാനി.

റാഫേലിനു 'മൈലേജി'ല്ല
ബോഫോഴ്‌സ് എന്താണെന്നു കൊച്ചുകുട്ടികള്‍ക്കുപോലും അറിയാം. അത്തരമൊരു മൈലേജ് റാഫേലിനു കിട്ടിയിട്ടില്ല. ഉത്തര്‍പ്രദേശില്‍ ടുഡെ-ആക്‌സിസ് പോളില്‍ പങ്കെടുത്തവരില്‍ 21 ശതമാനം പേര്‍ക്കു മാത്രമാണു റാഫേലിനെപ്പറ്റി ധാരണയുള്ളത്. രാജീവ്ഗാന്ധിയുടെ കാലത്തു വി.പി സിങ് നാടുമുഴുവന്‍ ചുറ്റി മാലോകരോട് ബോഫോഴ്‌സ് അഴിമതി അവര്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ വിവരിച്ചിരുന്നു. രാംനാഥ് ഗോയങ്കെയുടെ 'ദി ഇന്ത്യന്‍ എക്‌സ്പ്രസ് ' പത്രം ബോഫോഴ്‌സിനെ ജീവസ്സുറ്റതാക്കി.
എന്നാലിന്ന്, കോണ്‍ഗ്രസ് നേതാക്കള്‍ക്കും മറ്റും റാഫേലിനെ വേണ്ടപോലെ ജനമനസ്സിലേക്കു കത്തിച്ചുകയറ്റാന്‍ സാധിച്ചിട്ടില്ല. അന്നത്തെപ്പോലെ ഒരു മാധ്യമം റാഫേല്‍ ചര്‍ച്ചയ്ക്കു ലഭിച്ചില്ലെന്ന് ഒരുപക്ഷേ കോണ്‍ഗ്രസ് വാദിച്ചേക്കാം. ഭരണകക്ഷിയില്‍ നിന്നു മോദിയെ തള്ളിപ്പറയാന്‍ വി.പി സിങ്ങിനെപ്പോലൊരാളെ ലഭിച്ചതുമില്ല. വിശ്വസ്തര്‍ തള്ളിപ്പറയുമ്പോഴാണല്ലോ ആരോപണത്തിന് വിശ്വാസ്യത ലഭിക്കുന്നത്. 89ല്‍ രാജീവ് ഗാന്ധിയെ വി.പി സിങ് വീഴ്ത്തിയത് 77ല്‍ ഇന്ദിരാഗാന്ധിയെ ജഗ്ജീവന്‍ റാം വീഴ്ത്തിയതിനു സമാനമായിരുന്നു.

ബോഫോഴ്‌സല്ല, റാഫേല്‍
വെടിയുതിര്‍ക്കുന്ന ബോഫോഴ്‌സ് തോക്കുപോലൊന്നുമല്ല റാഫേല്‍. ബോഫോഴ്‌സ് പീരങ്കിയുപയോഗിച്ചു വെടിവച്ചപ്പോള്‍ മുന്നോട്ടുപോകേണ്ട ഉണ്ട പിന്നിലേയ്ക്കു പാഞ്ഞ് ജവാന്മാര്‍ കൊല്ലപ്പെട്ടെന്നു വി.പി.സിങ് ആരോപിച്ചിരുന്നു. റാഫേല്‍ അങ്ങനെയല്ല. ഇന്ന് ലോകത്തു ലഭ്യമായതില്‍ വച്ച് ഏറ്റവും മുന്തിയ യുദ്ധവിമാനം തന്നെയാണത്. അക്കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. നല്ലതാണോയെന്നു സംശയമുണ്ടായിരുന്നെങ്കില്‍, നേരത്തേ ബോഫോഴ്‌സില്‍ അടി കിട്ടിയ കോണ്‍ഗ്രസ് റാഫേലുമായി കരാറുണ്ടാക്കുമായിരുന്നില്ല.
പ്രശ്‌നം എണ്ണത്തിലും കരാറിന്റെ രീതിയിലുമാണ്. 126 വിമാനം വാങ്ങാനാണ് യു.പി.എ ഫ്രാന്‍സുമായി കരാറുണ്ടാക്കിയത്. മോദി അത് 36ല്‍ ഒതുക്കി. അതു തന്നെ അവിശ്വസനീയമായ വിലയ്ക്ക്. റിലയന്‍സ് കമ്പനിക്കുവേണ്ടി സര്‍ക്കാര്‍ ഓശാന പാടി പൊതുമേഖലാ സ്ഥാനപമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സിനെ ഒഴിവാക്കി... ഇതൊക്കെയാണ് ആരോപണങ്ങള്‍.

റാഫേലും ബോഫോഴ്‌സും
രാജീവ്ഗാന്ധി സര്‍ക്കാര്‍ പഴക്കംചെന്ന പീരങ്കികള്‍ മാറ്റാന്‍ തീരുമാനിച്ചു. നിലവിലുള്ളതിനേക്കാള്‍ ശേഷിയും പ്രവര്‍ത്തനക്ഷമതയുമുള്ള 155 എം.എം ഹൊവിറ്റ്‌സറുകള്‍ (കുത്തനെ വെടിവയ്ക്കാനുപയോഗിക്കുന്ന ഒരുതരം കുറിയ പീരങ്കി) വാങ്ങാന്‍ സ്വീഡിഷ് കമ്പനിയായ എ.ബി ബോഫോഴ്‌സുമായി 1986 ല്‍ 285 മില്യന്‍ ഡോളറിന്റെ (അന്നത്തെ കണക്കില്‍ 1600 കോടി രൂപ) കരാറുണ്ടാക്കി. ഒരു വര്‍ഷത്തിനു ശേഷം 1987 ഏപ്രില്‍ 16ന് ഈ കരാറിനുവേണ്ടി ബോഫോഴ്‌സ് ഇന്ത്യയിലെയും സ്വീഡനിലുള്‍പ്പെടെ വിവിധ രാജ്യങ്ങളിലെയും രാഷ്ട്രീയക്കാര്‍ക്കും പ്രതിരോധരംഗത്തെ ഉന്നതര്‍ക്കും കോഴ നല്‍കിയിരുന്നതായി സ്വീഡിഷ് റേഡിയോ വെളിപ്പെടുത്തി.
ഇറ്റലിക്കാരനും പെട്രോകെമിക്കല്‍ കമ്പനിയായ സ്‌നാംപ്രോഗെറ്റി പ്രതിനിധിയുമായ ഒട്ടാവിയോ ക്വത്‌റോച്ചിയായിരുന്നു ഇടനിലക്കാരനെന്നും വെളിപ്പെടുത്തലുണ്ടായി. രാജീവ് ഗാന്ധി കുടുംബത്തോട് ഏറെ മമത പുലര്‍ത്തിയ ക്വത്‌റോച്ചി എണ്‍പതുകളില്‍ ഇന്ത്യയുടെ മറ്റു വ്യവസായങ്ങളിലും ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നതിനാല്‍ സ്വാഭാവികമായും രാജീവിനെതിരേ വിരല്‍ചൂണ്ടപ്പെട്ടു.
2012 ഡിസംബറില്‍ യു.പി.എ സര്‍ക്കാര്‍ റാഫേല്‍ നിര്‍മാതാക്കളായ ഫ്രഞ്ച് കമ്പനി ദസോള്‍ട്ടുമായുണ്ടാക്കിയ കരാര്‍ പ്രകാരം പൂര്‍ണസജ്ജമായ 18 യുദ്ധവിമാനങ്ങള്‍ വാങ്ങാമെന്നും ബാക്കി 108 എണ്ണം ഇന്ത്യയില്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് നിര്‍മിക്കുമെന്നുമായിരുന്നു. 30 ശതമാനം പ്രവൃത്തികള്‍ ദസോള്‍ട്ടും 70 ശതമാനം എച്ച്.എ.എല്ലും എന്ന ധാരണയില്‍ 36000 കോടിയുടെ പദ്ധതിയായിരുന്നു അത്. ഒരു വിമാനത്തിന് 526.1 കോടിയാണ് വിലയായി വെളിപ്പെടുത്തിയത്.
2015ല്‍ ഫ്രാന്‍സ് സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി കരാര്‍ പുനര്‍നിര്‍ണയിച്ചു. പൂര്‍ണസജ്ജമായ 36 യുദ്ധവിമാനങ്ങള്‍ വാങ്ങുമെന്നും 57,000 കോടിയുടെ കരാറിന്റെ പകുതി തുക ഇന്ത്യയില്‍ത്തന്നെ വിനിയോഗിച്ച് ഇന്ത്യന്‍ പ്രതിരോധരംഗത്തെ കമ്പനിയുമായി ചേര്‍ന്ന് പ്രതിരോധ ഉത്പന്നങ്ങള്‍ നിര്‍മിക്കുമെന്നുമായിരുന്നു. 1670 കോടി രൂപയാണ് ഒരു വിമാനത്തിന് വിലയായി പുറത്തുവിട്ടത്.

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍
റിലയന്‍സിനെ കരാറിന്റെ ഭാഗമാക്കാന്‍ നിര്‍ബന്ധവ്യവസ്ഥയുണ്ടായിരുന്നതായി മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സോ ഒളാന്തെ വ്യക്തമാക്കിയതിനു പിന്നില്‍ എന്താണു സംഭവിച്ചതെന്ന ചോദ്യം ബാക്കിനില്‍ക്കുന്നു. കരാറിന്റെ പകുതി തുക ഇന്ത്യയില്‍ നിക്ഷേപിക്കുമ്പോള്‍ അനില്‍ അംബാനിയുടെ റിലയന്‍സ് എയ്‌റോസ്ട്രക്ചറും ദസോള്‍ട്ടും ചേര്‍ന്നു രൂപീകരിച്ച ദസോള്‍ട്ട് എയ്‌റോസ്‌പേസാണ് അതു കൈകാര്യം ചെയ്യുക.
സര്‍ക്കാര്‍ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സിനെ ഒഴിവാക്കിയതെന്തിനെന്നു കോണ്‍ഗ്രസ് ചോദിക്കുന്നു. നേരത്തെ നിര്‍ശ്ചയിച്ചതില്‍ നിന്നു വിമാനത്തിന്റെ വില എങ്ങനെ മൂന്നിരട്ടിയായി എന്ന ചോദ്യത്തിനും ഉത്തരം ലഭിച്ചിട്ടില്ല. യു.പി.എ സര്‍ക്കാര്‍ ദസോള്‍ട്ടുമായുണ്ടാക്കിയ ധാരണയ്ക്കും ശേഷിക്കും അനുസരിച്ചാണ് വിമാനമുണ്ടാക്കുന്നതെന്നിരിക്കേ വില എങ്ങനെ കുത്തനെ ഉയര്‍ന്നു. സ്വകാര്യകുത്തകക്കാരെ സഹായിക്കുകയായിരുന്നില്ലേ. അഴിമതി നടന്നില്ലേ. പ്രതിരോധ ഉല്‍പന്നങ്ങള്‍ ശേഖരിക്കുമ്പോള്‍ പാലിക്കേണ്ട രഹസ്യസ്വഭാവം എന്തുകൊണ്ട് പുലര്‍ത്തിയില്ല. ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമായിട്ടില്ല.

കോണ്‍ഗ്രസ് ശ്രമം
ബോഫോഴ്‌സ് കേസില്‍ 1980കളില്‍ തങ്ങള്‍ നേരിട്ടതിനു സമാനമായ പ്രതിസന്ധികളിലേയ്ക്കു മോദി സര്‍ക്കാരിനെയും ബി.ജെ.പിയെയും എത്തിക്കാനാണു കോണ്‍ഗ്രസ്സിന്റെ ശ്രമം. സമ്മര്‍ദം സഹിക്കാതെ രാജീവ് ഗാന്ധി ബോഫോഴ്‌സ് കേസ് അന്വേഷിക്കാന്‍ 1987 ഓഗസ്റ്റ് ആറിന് ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിയെ നിയോഗിച്ചിരുന്നെങ്കിലും കമ്മിറ്റി റിപ്പോര്‍ട്ടില്‍ തീരുമാനം ഇപ്പോഴും ഇഴയുകയാണ്. അതുകൊണ്ടുതന്നെ മറ്റൊരു പാര്‍ലമെന്ററി കമ്മിറ്റിയെന്ന ആവശ്യം ഉയര്‍ത്തുന്നതു സ്വാഭാവികമായും ചോദ്യം ചെയ്യപ്പെടും. സുപ്രിംകോടതിയില്‍ ബോഫോഴ്‌സില്‍ സി.ബി.ഐ അപ്പീലുമായി എത്തിയിരിക്കേ ഈ തെരഞ്ഞെടുപ്പില്‍ റാഫേല്‍ പറക്കും, ബോഫോഴ്‌സ് ഗര്‍ജിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തനിക്കും കുടുംബത്തിനുമെതിരെയുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: പി.പി ദിവ്യ

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മുന്‍ മന്ത്രി എം.ടി പത്മ അന്തരിച്ചു

Kerala
  •  a month ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

2013 ലെ വഖഫ് ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല;  കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഗസ്സ, ലബനാന്‍ ആക്രമണം നിര്‍ത്തണമെന്ന് അറബ്, ഇസ്‌ലാമിക് ഉച്ചകോടി; ട്രംപിന് കത്തയക്കും

International
  •  a month ago
No Image

ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് രൂക്ഷം; ഇസ്‌റാഈലിനുള്ള ബുള്‍ഡോസറുകളുടെ വിതരണം മരവിപ്പിച്ച് യു.എസ് 

International
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അധ്യാപകരുടെ മത്സരത്തില്‍ ഈവ ടീച്ചര്‍ക്ക് ഇരട്ടി മധുരം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ചരിത്രമെഴുതി മലപ്പുറം

Kerala
  •  a month ago