എസ്.കെ.എസ്.എസ്.എഫ് എയര്‍പോര്‍ട്ട് മാര്‍ച്ച് ജില്ലാതല സമര സംഗമങ്ങള്‍ക്ക് ഇന്ന് തുടക്കം
കോഴിക്കോട്: 'ഫാസിസത്തിന് മാപ്പില്ല; നീതിനിഷേധം നടപ്പില്ല' എന്ന മുദ്രാവാക്യവുമായി എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റി 12 ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്ക് സംഘടിപ്പിക്കുന്ന മാര്‍ച്ചിന്റെ പ്രചാരണങ്ങള്‍ക്ക് ജില്ലാ തലങ്ങളില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇന്ന് മുതല്‍ ജില്ലാ തലങ്ങളില്‍ നടക്കുന്ന സമര സംഗമങ്ങളില്‍ ശാഖകളില്‍ നിന്നു പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാവും.
കേന്ദ്ര സര്‍ക്കാരിന്റെയും അനുബന്ധ സംവിധാനങ്ങളുടെയും ഫാസിസ്റ്റുവല്‍ക്കരണ അജന്‍ഡകള്‍ക്കെതിരായി നടത്തുന്ന ശക്തമായ പ്രക്ഷോഭത്തിനാണ് എയര്‍പോര്‍ട്ട് മാര്‍ച്ചോടെ തുടക്കമാവുന്നത്. അധിനിവേശ ഭരണകൂടങ്ങളുടെ ചെയ്തികളെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ഭിന്നിപ്പിക്കലിന്റെയും പരസ്പ വിദ്വേഷം വളര്‍ത്തുന്നതിന് ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗിക്കുകയും ചെയ്യുന്ന സാഹചര്യമാണ് രാജ്യത്ത് സംജാതമായിരിക്കുന്നത്. ഇത്തരം ഗൂഢാലോചനകളെ തുറന്ന് കാണിക്കുന്ന വ്യത്യസ്ത പ്രചാരണ പരിപാടികള്‍ പ്രക്ഷോഭത്തിന്റെ മുന്നോടിയായി സംഘടന ആസൂത്രണം ചെയ്യുന്നുണ്ട്.
ജില്ലാ സംഗമങ്ങളുടെ സമയക്രമം: ഇന്ന് രാവിലെ 11 ന് കണ്ണൂര്‍ ഇസ്‌ലാമിക് സെന്ററിലും കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തിലും നടക്കും. നാലിന് രാവിലെ 10ന ് ആലപ്പുഴ നീര്‍ക്കുന്നം ഇസ്‌ലാമിക് സെന്റര്‍, ഉച്ചക്ക് 1.30 ന് പാലക്കാട് മണ്ണാര്‍ക്കാട് നെല്ലിപ്പുഴ കിനാതിയില്‍ ഗ്രൗണ്ടിലും ഉച്ചക്ക് ഒന്നിന് മലപ്പുറം സുന്നിമഹല്‍ ഓഡിറ്റോറിയത്തിലും നടക്കും.
ആറിന് വൈകിട്ട് നാലിന് കാസര്‍കോട് പുതിയ ബസ്റ്റാന്റിന് സമീപത്തും കല്‍പറ്റ സമസ്ത ഓഫിസിലും സംഗമം നടക്കും. എറണാകുളം ജില്ലാ സംഗമം ഏഴിന് ഉച്ചയ്ക്ക് രണ്ടിന് കങ്ങരപ്പടി ഇസ്‌ലാമിക് സെന്ററിലും തൃശൂര്‍ ജില്ലാസംഗമം എട്ടിന് ഉച്ചക്ക് ഒന്നിന് എം. ഐ. സിയിലും നടക്കും.
എയര്‍പോര്‍ട്ട് മാര്‍ച്ച് വന്‍ വിജയമാക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ജന. സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."