കാലാവധി കഴിഞ്ഞ 'അമൃതം' പൊടി വിതരണം ചെയ്തുവെന്ന് പരാതി
ബദിയഡുക്ക: അങ്കണവാടിയില്‍നിന്നു വിതരണം ചെയ്ത പോഷകാഹാരം കാലാവധി കഴിഞ്ഞതാണെന്നു പരാതി. ബദിയഡുക്ക പഞ്ചായത്തിലെ ചെടേക്കല്‍ അങ്കണവാടിയിലെ കുട്ടികള്‍ക്കാണ് 'അമൃതം ' പോഷകാഹാരം നല്‍കിയത്. ഇത് ഉപയോഗിച്ച കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി പിതാവ് അഹമ്മദ് കബീര്‍ അധികൃതര്‍ക്കു പരാതി നല്‍കി. അങ്കണവാടികളില്‍നിന്നു ഗര്‍ഭിണികള്‍ക്കും മുലയുട്ടുന്ന അമ്മമാര്‍ക്കും അങ്കണവാടികളിലെത്തുന്ന കുട്ടികള്‍ക്കുമാണ് പോഷകാഹാരം നല്‍കാറുള്ളത്.
എന്നാല്‍ കബീറിന്റെ ഏഴുമാസം പ്രായമുള്ള കുട്ടിക്ക് ഛര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ പഴകിയ പോഷകാഹാരം കഴിച്ചതുകാരണമാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നു കണ്ടെത്തുകയായിരുന്നു. അതേസമയം കവറില്‍ പോഷകാഹാരം ഉല്‍പാദിപ്പിച്ച തിയതി രേഖപ്പെടുത്തിയിട്ടുണ്ട്. ആ തിയതിക്കുശേഷം മൂന്നു മാസത്തിനുള്ളിലെ പോഷകാഹാരം നല്‍കാവു. മാത്രവുമല്ല അങ്കണവാടികളിലെ കണക്ക് അനുസരിച്ചാണ് സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴില്‍ നിന്നു പോഷകാഹാരം വിതരണം ചെയ്യുന്നത്.
കാലപ്പഴക്കം ചെന്ന പോഷകാഹാരം എങ്ങിനെ വിതരണം ചെയ്തുവെന്നതിനെ കുറിച്ച് സാമൂഹ്യ ക്ഷേമ വകുപ്പ് അങ്കണവാടിയിലെ ജീവനക്കാരില്‍നിന്നു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."