HOME
DETAILS

ശ്രീറാം പൊലിസിനെ പറ്റിച്ചെന്ന് സര്‍ക്കാര്‍ കോടതിയില്‍; പൊലിസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, ജാമ്യം സ്‌റ്റേ ചെയ്തില്ല

  
backup
August 07 2019 | 09:08 AM

sreeram-venkittaraman-case-in-high-court

കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച് മധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നല്‍കിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ജാമ്യം അടിയന്തരമായി റദ്ദു ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. അതേസമയം, പൊലിസിന് രൂക്ഷ വിമര്‍ശനം ചൊരിഞ്ഞ ഹൈക്കോടതി, തെളിവു ശേഖരിക്കുന്നതില്‍ പൊലിസ് വീഴ്ച വരുത്തിയെന്ന് കുറ്റപ്പെടുത്തി.

അപകടം ഉണ്ടായാല്‍ ഇങ്ങനെയാണോ തെളിവ് ശേഖരിക്കേണ്ടതെന്ന് കോടതി ചോദിച്ചു. തെളിവ് അയാള്‍ കൊണ്ടുവരുമെന്ന് കരുതിയോ എന്നും പൊലിസിനോട് കോടതി ചോദിച്ചു. ശ്രീ റാം വെങ്കിട്ടരാമന് ഹൈക്കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്. ഹരജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

കേസില്‍ അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ മാത്രം ആണെന്നിരിക്കെ ഇപ്പോള്‍ ജാമ്യം നല്‍കുന്നത് തെളിവ് നശിപ്പിക്കാന്‍ ഇടയാക്കുമെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇത് കേസ് അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു.

ശ്രീറാം പൊലിസിനെ പറ്റിച്ചു- സര്‍ക്കാര്‍

ശ്രീറാം വെങ്കിട്ടരാമന്‍ പൊലിസിനെ പറ്റിച്ചുവെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. മദ്യപരിശോധന ഒഴിവാക്കാന്‍ ബോധപൂര്‍വ്വം ഇടപെടല്‍ നടത്തി. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകണം എന്ന് ആവശ്യപ്പെട്ടിട്ടും പൊലിസ് അറിയാതെ കിംസ് ആശുപത്രിയില്‍ പോയി ചികിത്സതേടി. അതുകൊണ്ടു തന്നെ രക്ത പരിശോധന രാവിലെ മാത്രമേ നടത്താനായുള്ളു എന്നും വാദിച്ചു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  42 minutes ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  an hour ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  2 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  3 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  3 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  3 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  3 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  4 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  4 hours ago