വിരമിക്കാന്‍ മൂന്നുമാസം: ഏറ്റവും നല്ല പോസ്റ്റ്മാനായി വിക്രമന് നായര്‍
നെടുമങ്ങാട് : ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറലിന്റെ (സി.പി.എം.ജി) ഏറ്റവും നല്ല പോസ്റ്റ്മാനുള്ള അവാര്‍ഡ് നെടുമങ്ങാട് പോസ്റ്റു ഓഫിസിലെ പോസ്റ്റ്മാന് വിക്രമന് നായര്‍ക്ക്. മുപ്പത്തി ഒന്‍പതു വര്‍ഷമായി പോസ്റ്റ്മാന് ജോലി ചെയ്ത് വരുന്നു.
പൂവത്തൂര്‍ ചെല്ലംകോട് പത്മവിലാസത്തില്‍ വിക്രമന് നായര്‍ വിരമിക്കാന്‍ ഇനി മൂന്നു മാസം കൂടി മാത്രമേ ഉള്ളൂ. പൂവത്തൂര്‍ പോസ്റ്റ് ഓഫിസില്‍ പോസ്റ്റ്മാനായി ജോലി ആരംഭിച്ച ഇദ്ദേഹം നെടുമങ്ങാട് വര്‍ഷം മുന്‍പ് നെടുമങ്ങാട് പോസ്റ്റ് ഓഫിസില്‍ എത്തുകയായിരുന്നു. വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കവേ തന്നെ തേടിയെത്തിയ നല്ല പോസ്റ്റ്മാനുള്ള അവാര്‍ഡ് തന്റെ സേവനത്തിനുള്ള അംഗീകാരമായിട്ടാണ് കരുതുന്നത്.
നെടുമങ്ങാട്ടുകാര്‍ക്ക് സുപരിചിതനായ ഇദ്ദേഹത്തിന് അവാര്‍ഡ് കിട്ടിയ വാര്‍ത്തയറിഞ്ഞ് അഭിനന്ദനങ്ങള്‍ അറിയിക്കാന്‍ നിരവധി പേര് വീട്ടിലെത്തി. ഭാര്യ ശ്രീകല. ശ്രീഷ്മ, ശ്രീനു മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."