വെളിയിട വിസര്‍ജന മുക്തം; നഗരസഭകള്‍ക്ക് ഒ.ഡി.എഫ് സര്‍ട്ടിഫിക്കറ്റ് നല്കി
കൊല്ലം: സ്വച്ഛ് ഭാരത് മിഷന് (അര്‍ബന്‍) പദ്ധതി പ്രകാരം വെളിയിട വിസര്‍ജ്ജന രഹിതമായി പ്രഖ്യാപിച്ച(ഒ.ഡി.എഫ്) ജില്ലയിലെ അഞ്ചു നഗരസഭകള്‍ക്കും കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തിയ പുനഃപരിശോധനയെത്തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് നല്കി. ഒ.ഡി.എഫ് പദവി കൈവരിച്ച നഗരസഭകള്‍ ആറു മാസം കഴിയുമ്പോള്‍ പുനഃപരിശോധനയ്ക്ക് വിധേയമാകേണ്ടതുണ്ട്. കൊല്ലത്തെ നഗരസഭകളില്‍ രണ്ടു ഘട്ടം പരിശോധന കഴിഞ്ഞു. കലക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ നഗരസഭകള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി സര്‍ട്ടിഫിക്കറ്റ് നല്കി. ജില്ലാ കലക്ടര്‍ ഡോ.എസ്. കാര്ത്തികേയന്, മേയര്‍ വി. രാജേന്ദ്രബാബു, കരുനാഗപ്പളളി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ എം. ശോഭന, കൊട്ടാരക്കര മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബി. ശ്യാമളയമ്മ, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ എ. ലാസര്‍, കോര്പറേഷന് സെക്രട്ടറി വി.ആര് രാജു, ശുചിത്വ മിഷന് ജില്ലാ കോഡിനേറ്റര്‍ ജി. സുധാകരന്, നഗരസഭാ സെക്രട്ടറിമാര്‍ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."