ബിഹാര്‍ 12ാം ക്ലാസ് പരീക്ഷാ തട്ടിപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കേസെടുത്തു
ന്യൂഡല്‍ഹി: ബിഹാറില്‍ 2016ലെ 12ാം ക്ലാസ് പരീക്ഷയില്‍ റാങ്ക് നേടിയ വിദ്യാര്‍ഥികളുടെ വിജയത്തിനു പിന്നില്‍ പണമിടപാടുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍, ബിഹാര്‍ പരീക്ഷാ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍, നാല് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.
2016ല്‍ നടന്ന 12ാം ക്ലാസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയത് വൈശാലിയിലെ വിഷന്‍ റോയ് കോളജ് വിദ്യാര്‍ഥിനി റൂബി റോയ് ആയിരുന്നു. അടിസ്ഥാന ചോദ്യങ്ങള്‍ക്കുപോലും ഉത്തരമറിയാതിരുന്ന ഈ വിദ്യാര്‍ഥിനിയോട് മാധ്യമ പ്രവര്‍ത്തകര്‍ പഠിച്ച വിഷയം എന്താണെന്ന് ചോദിച്ചപ്പോള്‍ പൊളിറ്റിക്കല്‍ സയന്‍സ് എന്നതിന് പ്രോഡിഗല്‍ സയന്‍സ് എന്നും ഇത് പാചകത്തെക്കുറിച്ചുള്ള വിഷയമാണെന്നുമായിരുന്നു പറഞ്ഞത്.
ഇതാണ് പരീക്ഷാ നടത്തിപ്പില്‍ വ്യാപകമായ തട്ടിപ്പുണ്ടെന്ന് തിരിച്ചറിയാന്‍ ഇടയാക്കിയത്. തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണത്തിന് പ്രത്യേക വിഭാഗത്തെ നിയോഗിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."