ലക്ഷങ്ങള്‍ വിശ്വസിക്കുന്നുവെന്നതാണ് രാമജന്മഭൂമിയുടെ തെളിവെന്ന് ഹിന്ദുപക്ഷം
ന്യൂഡല്‍ഹി: രാമന് ജനിച്ചത് ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്താണെന്ന ലക്ഷക്കണക്കിന് പേരുടെ വിശ്വാസം തന്നെയാണ് രാമജന്മഭൂമി അവിടെയാണെന്നതിന് തെളിവെന്ന് ബാബരി ഭൂമി തര്‍ക്കം സംബന്ധിച്ച വാദത്തിനിടെ ഹിന്ദു പക്ഷമായ രാംലല്ല സുപ്രിംകോടതിയില്‍.
രാംലല്ലയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കെ. പരാശരനാണ് ഭരണഘടനാ ബെഞ്ച് മുമ്പാകെ വിചിത്രമായ ഈ വാദം ഉന്നയിച്ചത്. അവിടെ രാമക്ഷേത്രമുണ്ടായിരുന്നുവെന്നതിന് ചരിത്രപരമായ രേഖകളുണ്ടെന്നും വാല്മീകി രാമായണത്തില്‍ അക്കാര്യം പറയുന്നുണ്ടെന്നത് തെളിവാണെന്നും പരാശരന് വാദിച്ചു.
ഒരിടത്ത് രാമന്റെ വിഗ്രഹം പ്രത്യക്ഷപ്പെട്ടാല്‍ അത് ഹിന്ദുക്കളുടെ ആരാധനാ സ്ഥലമാണെന്നും പരാശരന് പറഞ്ഞു. യേശു ജനിച്ചത് ബത്ലഹേമിലാണോ അല്ലയോ എന്നത് സംബന്ധിച്ച് ഏതെങ്കിലും കേസ് ലോകത്തെ കോടതിയില്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ടോയെന്ന് ഈ ഘട്ടത്തില്‍ ഭരണഘടനാ ബെഞ്ചിലെ അംഗങ്ങളിലൊരാളായ എസ്.എ ബോബ്ദെ ചോദിച്ചു.
അയോധ്യയില്‍ ബാബരി മസ്ജിദ് നില കൊണ്ടിരുന്ന 2.77 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയാണ് തര്‍ക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."