അക്രമ രാഷ്ട്രീയത്തിനെതിരേ മുഖ്യമന്ത്രി നടപടിയെടുക്കണം: മുല്ലപ്പള്ളി
ഇരിട്ടി: കണ്ണൂരിലെ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ അഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന കണ്ണൂരുകാരനായ മുഖ്യമന്ത്രി പിണറായി വിജയന് കര്‍ശന നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
ഇരിട്ടിക്കടുത്ത് വട്ടിയറ കരിയാലില്‍ ആക്രമത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് പേരാവൂര്‍ മണ്ഡലം സെക്രട്ടറി ജിജോ പുളിയാനിക്കോട്ടിനെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതക രാഷ്ട്രിയം അവസാനിപ്പിക്കാന്‍ എന്തൊക്കെ സാധിക്കുന്നുവോ അതോക്കെ ചെയ്യുമെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൊലക്കത്തി എടുക്കാതിരിക്കാനുള്ള തന്റേടം മുഖ്യമന്ത്രി കാട്ടണമെന്നും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ബി.ജെപിയും അക്രമരാഷ്ട്രിയവുമായി മുന്നോട്ടു പോകുമ്പോള്‍ രാജ്യത്ത് പാവപ്പെട്ട കുറേ ആളുകള്‍ മരിച്ചു വീഴുമെന്നതില്‍ കവിഞ്ഞ് മറ്റൊരു നേട്ടവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സണ്ണി ജോസഫ് എം.എല്‍.എ, അഡ്വ:സജീവ് ജോസഫ്, തോമസ് വര്‍ഗിസ് എന്നിവരും മുല്ലപ്പള്ളിക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."