റെയില്‍വേ സ്റ്റേഷനുമുന്നിലെ പാര്‍ക്കിങ് യാത്രക്കാര്‍ക്ക് കുരുക്കാവുന്നു
നീലേശ്വരം: റെയില്‍വേ സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്ത് പ്രവേശന കവാടത്തിലുള്ള ഇരുചക്രവാഹനങ്ങളുടെ പാര്‍ക്കിങ് യാത്രക്കാര്‍ക്ക് കുരുക്കാകുന്നു. യാത്രക്കാര്‍ സ്റ്റേഷനിലേക്കു പ്രവേശിക്കുന്ന ഭാഗത്താണ് രാവിലെ മുതല്‍ തന്നെ ഇരുചക്രവാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്.
ഇങ്ങനെ നിര്‍ത്തിയിടുന്നതിനാല്‍ രാവിലെ തന്നെ തിരക്ക് പിടിച്ചു ടിക്കറ്റെടുക്കാന്‍ പോകുന്ന യാത്രക്കാര്‍ ഏറെ പണിപ്പെട്ടാണ് സ്റ്റേഷന്റെ ഉള്ളിലേക്കു കയറുന്നത്. കഴിഞ്ഞ ദിവസം രണ്ടു സ്ത്രീയാത്രക്കാരുടെ ചൂരിദാര്‍ ഷാള്‍ ഇവിടെ നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനത്തില്‍ കുരുങ്ങിയിരുന്നു.
രാവിലെ പ്രവേശന കവാടത്തില്‍ നിര്‍ത്തിയിടുന്ന ഇരുചക്രവാഹനങ്ങള്‍ മിക്കതും വൈകുന്നേരംവരെ ഇവിടെ തന്നെ കിടക്കുന്നത് പതിവാണ്. വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതു നോക്കിനടത്താന്‍ ഇവിടെ ആളുണ്ടെങ്കിലും അയാള്‍ പണം വാങ്ങിയാല്‍ പിന്നെ ഇതൊന്നും ഗൗനിക്കാറില്ലെന്നാണ് പരാതി. റെയില്‍വേ സ്റ്റേഷന്റെ പ്രവേശന കവാടത്തിന്റെ തൊട്ടരികത്താണ് ഇരുചക്ര വാഹനങ്ങളുടെ പാര്‍ക്കിങ് സോണ്‍.
വരിവരിയായി നിര്‍ത്തിയിട്ട ഇരു ചക്രവാഹനങ്ങളുടെ ചുവടുപിടിച്ചാണ് പ്രവേശന കവാടത്തിലും ഇങ്ങിനെ ഇരുചക്ര വാഹനങ്ങള്‍ നിറുത്തിയിടുന്നത്. യാത്രക്കാരെ കൊണ്ടുവിടുന്ന സ്വകാര്യവാഹനങ്ങളും ഓട്ടോറിക്ഷകളുമെല്ലാം പ്രവേശന കവാടത്തില്‍ തന്നെ നിറുത്തിയിടുകയാണ് പതിവ്.
നീലേശ്വരത്ത് മതിയായ പാര്‍ക്കിങ് സൗകര്യവും നിയമവും നടപ്പാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
അങ്കണവാടിയില്‍ വൈദ്യുതിയില്ല;
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."