സമ്പൂര്‍ണ സൗജന്യ ചികിത്സ ലഭ്യമാക്കണമെന്ന് മന്ത്രി
ആലപ്പുഴ: മെഡിക്കല്‍ കോളജ് ആശുപത്രികള്‍ വരെയുള്ള മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും സമ്പൂര്‍ണ സൗജന്യ ചികിത്സ ലഭ്യമാക്കണമെന്ന് മന്ത്രി ജി. സുധാകരന്. സ്വകാര്യ ആശുപത്രികളില്‍ ഫീസ് കുറയാന്‍ ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാധ്യമ പ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ആലപ്പുഴ പ്രസ് ക്ലബ് തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കല്‍ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പ്രസ്ക്ലബ് പ്രസിഡന്റ് വി.എസ്. ഉമേഷ് അധ്യക്ഷനായി. ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ജോണ്‍ വല്ല്യത്ത് ആരോഗ്യ ബോധവത്കരണ ക്ളാസെടുത്തു. ഡോ. ഏബല്‍ കെ. ശാമുവേല്‍ ആമുഖ പ്രഭാഷണവും ക്യാംപ് കോര്‍ഡിനേറ്റര്‍ അവിര ചാക്കോ വിശദീകരണവും നടത്തി. പ്രസ് ക്ലബ് സെക്രട്ടറി ജി. ഹരികൃഷ്ണന് സ്വാഗതവും ആരോഗ്യ കമ്മിറ്റി കണ്‍വീനര്‍ ടി.കെ അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."