ദയാഭവനം സമര്‍പ്പിച്ചു
പെരിങ്ങോട്ടുകുറുശ്ശി: നിലം പൊത്താറായ ഒറ്റമുറി വീട്ടില്‍ കഴിഞ്ഞിരുന്ന നിരാലംബ യുവതികളായ പരുത്തിപ്പുള്ളി പൂവത്തില്‍ വീട്ടില്‍ ഗിരിജ (41) യ്ക്കുംവനജ (39) യ്ക്കും ഇനി ആശ്വസിക്കാം.
ശോചനീയമായ പാര്‍പ്പിടത്തിന്റെ സ്ഥിതിയും രോഗാവസ്ഥയും ചൂണ്ടിക്കാട്ടി ദയാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റാണ് ആരോരുമില്ലാതെ കഷ്ടപ്പാടില്‍ കഴിഞ്ഞിരുന്ന അവിവാഹിത യുവതികള്‍ക്ക് തലചായ്ക്കാനിടമൊരുക്കിയത്.
പരുത്തിപ്പുള്ളി പഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ ചേര്‍ന്ന ദയാഭവനത്തിന്റെ സമര്‍പ്പണ ചടങ്ങ് സരിന്‍ ഉദ്ഘാടനം ചെയ്തു. ദയാ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഇ.ബി രമേഷ് അധ്യക്ഷനായി.
ഷൈനി രമേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദയ ട്രസ്റ്റി സി. ശ്രീലത ടീച്ചര്‍, ഗ്രാമ പഞ്ചായത്തംഗം വി. ബിന്ദു, ബമ്മണൂര്‍ ജി.യു.പി സ്‌കൂള്‍ പ്രധാനാധ്യാപിക വി.എസ് രമണി ടീച്ചര്‍, മാധ്യമ പ്രവര്‍ത്തകന്‍ സമദ് കല്ലടിക്കോട്, ദയ പ്രവാസി കോഓര്‍ഡിനേറ്റര്‍ മാമുക്കോയ തറമ്മല്‍, കെ പുഷ്പരാജ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."