അറവു നിരോധനം: പ്രതിഷേധ ധര്‍ണയും ബീഫ് ഫെസ്റ്റും നടത്തി
താമരശേരി: കേന്ദ്ര സര്‍ക്കാരിന്റെ മാട്ടിറച്ചി നിരോധനത്തിനെതിരേ പുതുപ്പാടി ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നത്തില്‍ മാട്ടിറച്ചി വിഭവങ്ങള്‍ വിളമ്പി ഇഫ്താര്‍ നടത്തി.
മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഗിരീഷ് ജോണ്‍ ഉദ്ഘാടനം ചെയ്തു. പി.കെ ഷൈജല്‍ അധ്യക്ഷനായി. കെ. ശശീന്ദ്രന്, ബിനോയ് അഗസ്റ്റിന്, വി. ഷാജി, റഫീക്ക് കല്ലുംതൊടി സംസാരിച്ചു.
മുക്കം: കേന്ദ്ര സര്‍ക്കാരിന്റെ അറവു നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് സി.പി.ഐ.എം മുക്കം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണയും ബീഫ് ഫെസ്റ്റും സംഘടിപ്പിച്ചു. മുക്കം എസ്.കെ പാര്‍ക്കില്‍ നടന്ന പരിപാടി തിരുവമ്പാടി ഏരിയാ സെക്രട്ടറി ടി. വിശ്വനാഥന് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി സുന്ദരന്‍ മാസ്റ്റര്‍, കെ.ടി ശ്രീധരന്, പി.ടി ബാബു സംസാരിച്ചു.
എളേറ്റില്‍: ഗോവധ നിരോധനത്തിനെതിരേ സി.പി.ഐ.എം കിഴക്കോത്ത് ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എളേറ്റില്‍ വട്ടോളിയില്‍ സംഘടിപ്പിച്ച സായാഹ്ന ധര്‍ണ മാപ്പിളപ്പാട്ട് കലാകരാന് ഫൈസല്‍ എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. പി. സുധാകരന് അധ്യക്ഷനായി. എന്‍.കെ സുരേഷ്, എം.എസ് മുഹമ്മദ് മാസ്റ്റര്‍, പി. ശ്രീധരന്, ബിജു പന്നൂര് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."