HOME
DETAILS

ശുഹൈബ് വധം: മുഖ്യമന്ത്രിയെ ജനകീയ വിചാരണ ചെയ്ത് കോണ്‍ഗ്രസ്

  
backup
August 08 2019 | 18:08 PM

suaib

 

തിരുവനന്തപുരം: ശുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം അട്ടിമറിച്ചതായി ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ ജനകീയ കുറ്റ വിചാരണ ചെയ്ത് കോണ്‍ഗ്രസ്. കണ്ണൂര്‍ ഡി.സി.സിയുടെ നേതൃത്വത്തിലാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതീകാത്മക ജനകീയ കുറ്റ വിചാരണ നടത്തിയത്. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.


സി.ബി.ഐയെ പിണറായി വിജയന്‍ ഭയപ്പെടുകയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. സി.പി.എം നേതാക്കള്‍ കുടുങ്ങുന്നതിനാലാണ് ശുഹൈബ് വധക്കേസ് സി.ബി.ഐക്ക് വിടാന്‍ മുഖ്യമന്ത്രി തയാറാകാത്തത്. കണ്ണൂര്‍ ഡി.സി.സിയും ശുഹൈബിന്റെ കുടുംബവും നേതാക്കളും ജനങ്ങളും ഈ കൊലപാതകത്തില്‍ ഒരു എം.എല്‍.എക്കും മന്ത്രിക്കും പങ്കുണ്ടെന്നു പറഞ്ഞിട്ടും മുഖ്യമന്ത്രിക്ക് കുലുക്കമില്ല. പാര്‍ട്ടിക്ക് സംഭവവുമായി ബന്ധമില്ലെന്ന് പറയുന്നതിനൊപ്പം കേസില്ലാതാക്കാനുള്ള നീക്കവും മുഖ്യമന്ത്രി നടത്തുകയാണ്. സി.ബി.ഐ അന്വേഷണം വരെ ശക്തമായ പോരാട്ടം തുടരുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
എല്ലാ കേസുകളിലും പ്രതികളുടെ ഭാഗത്ത് മാത്രം നില്‍ക്കുന്ന മുഖ്യമന്ത്രിയാണ് സംസ്ഥാനത്ത് ഉള്ളതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷനേതാവിനും പ്രതിപക്ഷത്തിനും സി.ബി.ഐയോട് വലിയ സ്‌നേഹമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. യൂനിവേഴ്‌സിറ്റി കോളജ് വിഷയവും പി.എസ്.സി ക്രമക്കേടും ഉള്‍പ്പെടെ എല്ലാ കേസും അട്ടിമറിച്ചത് പിണറായി വിജയന്റെ പൊലിസാണ്. ആ പൊലിസ് അന്വേഷിച്ചാല്‍ ഒരു കേസിലും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടില്ല. കേന്ദ്ര ഏജന്‍സി ആയാല്‍ നിഷ്പക്ഷമായി അന്വേഷിക്കുമെന്ന് കരുതിയാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത്. അതല്ലാതെ അവരോട് പ്രത്യേക പ്രേമമൊന്നുമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി അധ്യക്ഷനായി. എം.പിമാരായ കെ. സുധാകരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എം.എല്‍.എമാരായ കെ.സി ജോസഫ്, വി.എസ് ശിവകുമാര്‍, കെ.എസ് ശബരീനാഥന്‍, എം. വിന്‍സെന്റ്, തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, നേതാക്കളായ കെ. സുരേന്ദ്രന്‍, വി.എ നാരായണന്‍, കെ. പ്രഭാകരന്‍ പ്രസംഗിച്ചു.
ശുഹൈബ് വധക്കേസ് പ്രതികളായ സി.പി.എമ്മുമാരെയും ക്രിമിനല്‍ സംഘങ്ങളെയും സംരക്ഷിക്കാനായി സി.ബി.ഐ അന്വേഷണത്തിന് മടികാണിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്ന കുറ്റപത്രവും വിചാരണയുടെ ഭാഗമായി വായിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  32 minutes ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  an hour ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  4 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  5 hours ago