പരിസ്ഥിതി ദിനത്തെ വരവേല്‍ക്കാന്‍ ഉദിനൂര്‍ ഒരുങ്ങി
തൃക്കരിപ്പൂര്‍: പരിസ്ഥിതി ദിനത്തെ വരവേല്‍ക്കാന്‍ നാടൊട്ടുക്കും ഒരുക്കങ്ങള്‍. ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാഘോഷത്തിനായി തിരഞ്ഞെടുത്ത ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി സ്‌കൂളില്‍ വിപുലങ്ങളായ തയാറെടുപ്പുകളാണ് നടത്തിയിട്ടുളളതെന്ന് കാസര്‍കോട് സോഷ്യല്‍ ഫോറസ്റ്റി ഡിവിഷണല്‍ അസി. കണ്‍സര്‍വേറ്റര്‍ പി. ബിജു അറിയിച്ചു.
നാളെ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ ദിനാഘോഷം ഉദ്ഘാടനം ചെയ്യും. എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനാകും. ജില്ലയില്‍ എം.എല്‍.എമാര്‍, പഞ്ചായത്ത് തലവന്മാര്‍ തുടങ്ങി വിവിധ മേഖലയിലുള്ളവര്‍ ഔഷധ സസ്യങ്ങള്‍ ഉള്‍പ്പെടെ രണ്ടു ലക്ഷം തൈകളാണ് വിതരണം ചെയ്തിട്ടുള്ളത്.
ഈ വര്‍ഷം വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണത്തിനെതിരേയുള്ള ബോധവല്‍ക്കരണം ലക്ഷ്യമിട്ടു തൃക്കരിപ്പൂരില്‍ നിന്ന് ഉദിനൂരിലേക്ക് വിദ്യാര്‍ഥികളുടെ സൈക്കിള്‍ റാലി നടത്തും. കൊയോങ്കര മൃഗാശുപത്രി പരിസരത്തുനിന്നും പുറപ്പെടുന്ന സൈക്കിള്‍ റാലിയില്‍ 50 കുട്ടികള്‍ പങ്കെടുക്കും. ഈ വര്‍ഷത്തെ വനമിത്ര പുരസ്‌കാരം ജില്ലാ കലക്ടര്‍ സമ്മനിക്കും.
വാര്‍ത്താസമ്മേളനത്തില്‍ അസി. കണ്‍സര്‍വേറ്റര്‍ക്കൊപ്പം ഹൊസ്ദുര്‍ഗ് റെയ്ഞ്ച് സോഷ്യല്‍ ഫോറസ്റ്റി ഓഫിസര്‍ പി. ബിനു, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ജയചന്ദ്രന്‍ കര്‍ക്കിടക്കാട്ടില്‍, സ്‌കൂള്‍ അധികൃതര്‍ എന്നിവര്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."