വയനാടിനോടുള്ള അവഗണന; നസീര്‍ പ്രതിഷേധിച്ചത് 13മണിക്കൂര്‍ പരിപാടി അവതരിപ്പിച്ച്
സുല്‍ത്താന്‍ ബത്തേരി: വയനാടിനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ഗിന്നസ് റെക്കോര്‍ഡുകാരന്‍ തൃശൂര്‍ നസീര്‍ 13 മണിക്കൂര്‍ തുടര്‍ച്ചയായി പരിപാടി നടത്തി പ്രതിഷധിച്ചു.
സുല്‍ത്താന്‍ ബത്തേരി നഗരസഭ അങ്കണത്തിലായിരുന്നു പ്രതിഷേധ സംഗീത പരിപാടി. വയനാട് റെയില്‍വേ യാഥാര്‍ത്യമാക്കുക, രാത്രിയാത്രനിരോധനം നീക്കുക, മെഡിക്കല്‍ കോളജ് യാഥാര്‍ത്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൃശൂര്‍ നസീര്‍ ഒറ്റയാള്‍ പ്രതിഷേധം നടത്തിയത്.പാട്ട്, മിമിക്രി, മൗത്ത് ഓര്‍ഗണ്‍ തുടങ്ങിയവയാണ് നസീര്‍ അവതരിപ്പിച്ചത്. മലയാളം, തമിഴ്, കന്നട, ഹിന്ദി, തെലുങ്ക് തുടങ്ങിയ ഭാഷകളിലെ ഗാനങ്ങളാണ് ആലപിച്ചത്. പാട്ടുപാടി പ്രതിഷേധത്തിന് പുറമെ ഒരുലക്ഷം ഒപ്പ് ശേഖരിച്ച് പ്രധാനമന്ത്രി, പ്രസിഡന്റ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ക്ക് കൈമാറും. മുന്‍പ് തുടര്‍ച്ചയായി 13 മണിക്കൂര്‍ പാട്ടുപാടി ഗിന്നസ് റെക്കോര്‍ഡ് സ്ഥാപിച്ച ഇദ്ദേഹം തെരുവുനായ വിഷയത്തില്‍ അന്‍പത് നയാകളുമായി ഡല്‍ഹിയിലെത്തി പ്രതിഷേക്കുകയും ചെയ്തിരുന്നു.
നഗരസഭ അങ്കണത്തില്‍ നടത്തിയ പ്രതിഷേധ പരിപാടി നഗരസഭ ചെയര്‍മാന്‍ ടി.എല്‍ സാബു ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന യോഗത്തില്‍ നഗരസഭ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ സഹദേവന്‍, ഫാ. ടോണി കോഴിമണ്ണില്‍, ടി.എം റഷീദ്, കെ.യു അഷ്‌റഫ്് സംസാരിച്ചുണ്‍ തുടങ്ങിയവയാണ് നസീര്‍ അവതരിപ്പിച്ചത്.
മലയാളം, തമിഴ്, കന്നട, ഹിന്ദി, തെലുങ്ക് തുടങ്ങിയ ഭാഷകളിലെ ഗാനങ്ങളാണ് ആലപിച്ചത്. പാട്ടുപാടി പ്രതിഷേധത്തിന് പുറമെ ഒരുലക്ഷം ഒപ്പ് ശേഖരിച്ച് പ്രധാനമന്ത്രി, പ്രസിഡന്റ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ക്ക് കൈമാറും. മുന്‍പ് തുടര്‍ച്ചയായി 13 മണിക്കൂര്‍ പാട്ടുപാടി ഗിന്നസ് റെക്കോര്‍ഡ് സ്ഥാപിച്ച ഇദ്ദേഹം തെരുവുനായ വിഷയത്തില്‍ അന്‍പത് നായകളുമായി ഡല്‍ഹിയിലെത്തി പ്രതിഷേക്കുകയും ചെയ്തിരുന്നു.
നഗരസഭ അങ്കണത്തില്‍ നടത്തിയ പ്രതിഷേധ പരിപാടി നഗരസഭ ചെയര്‍മാന്‍ ടി.എല്‍ സാബു ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന യോഗത്തില്‍ നഗരസഭ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ സഹദേവന്‍, ഫാ. ടോണി കോഴിമണ്ണില്‍, ടി.എം റഷീദ്, കെ.യു അഷ്‌റഫ്് സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."