HOME
DETAILS

ഉപരിതല വികസനവും സുസ്ഥിര വികസനവും

  
backup
August 01 2016 | 19:08 PM

%e0%b4%89%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%b2-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82-%e0%b4%b8%e0%b5%81%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%b0-2

സര്‍ക്കാര്‍വിഹിതം പങ്കുവെക്കുമ്പോള്‍ സംഭവിക്കുന്ന വീഴ്ചയും വിടവും ഉപരിതല വികസനം മാത്രം ത്വരിതപ്പെടുത്തുന്നു. റവന്യൂ സമ്പന്നമാക്കുന്ന ഘടകം പൂര്‍ണമായോ ഭാഗികമായോ അവഗണിക്കപ്പെടുന്നു. സംസ്ഥാനത്തിന്റെ സമഗ്രവികസനം ഒന്നിച്ചുവളരലാവണം. എന്നാല്‍, ഭിന്നിച്ചുവളര്‍ത്തുന്ന സാമ്പത്തികസമീപനങ്ങളാണു സ്വീകരിച്ചുകാണുന്നത്.

കേരളത്തില്‍ കാല്‍ലക്ഷത്തോളം  ഗ്രാമപഞ്ചായത്ത് വാര്‍ഡുകളുണ്ട്. ഈ വാര്‍ഡുകളിലെല്ലാം ഒന്നിലധികം കോളനികളുമുണ്ട്. എസ്.ഇ, എസ്.ടി കോളനികളും അല്ലാത്തവയും ഇതില്‍പ്പെടും. യഥാര്‍ഥത്തില്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനസമൂഹത്തിന്റെ പൊതുധാരാ പ്രവേശനം ബോധപൂര്‍വം തടയലാണത്.
കോളനികളിലാണു ക്രിമിനലിസം കൂടുതല്‍ വളര്‍ന്നത്. ലഹരി ഉപയോഗം, വിതരണം, കുടുംബവഴക്ക്, പോഷകാഹാരക്കുറവ്, അകാലമരണം, രോഗാതുരത തുടങ്ങിയ പ്രശ്‌നങ്ങളില്‍നിന്നു കോളനികളുടെ സഹജമായ സാധ്യതകള്‍ ഇല്ലാതാക്കാനായിട്ടില്ല.

എന്തിനാണൊരു ജനതയെ വളരാന്‍ വളച്ചുകെട്ടി നിര്‍ത്തുന്നത്. മുഖ്യധാരയിലൊരു  മാന്യമായ ഇടം എന്തിനു നിഷേധിക്കണം. കോളനി സംസ്‌കാരം നമ്മുടെ ഒന്നിച്ചുവളരുകയെന്ന സങ്കല്‍പ്പത്തെ നിരാകരിക്കുന്നുണ്ട്.
ഇടകലര്‍ന്നു പൊതുസംസ്‌കാരം സ്വാംശീകരിച്ചു വികസിതമാവുന്ന സമൂലമാറ്റമാണ് വാസ്തവത്തില്‍ സുസ്ഥിരവികസനം. നിലവില്‍ അസ്ഥിരമായ മാറ്റങ്ങളാണു കണ്ടുവരുന്നത്. പല വന്‍കിടകമ്പനികളും പാട്ടക്കരാര്‍വഴി കൈയടക്കിവച്ച ലക്ഷക്കണക്കിനു ഹെക്ടര്‍ ഭൂമി പിടിച്ചെടുത്തു ന്യായമായ മാനദണ്ഡങ്ങള്‍ പാലിച്ചു ഭൂരഹിതരായ നിര്‍ധനര്‍ക്കു വിതരണം ചെയ്ത് കാര്‍ഷികസംസ്‌കാരത്തിലൂന്നിയ കാഴ്ചപ്പാടോടെ കാര്യങ്ങള്‍ കൈകാര്യംചെയ്യാന്‍ സര്‍ക്കാര്‍ തയാറാവണം.
ചെങ്ങറ സമരം ഇപ്പോഴും കരയ്ക്കണഞ്ഞിട്ടില്ല. ആറളം ഫാമിലെ നിലപാടുകള്‍ കുറെയൊക്കെ പുരോഗമനപരമായിരുന്നു.

പല ആദിവാസിവിഭാഗങ്ങളും ഫലത്തില്‍ ഇല്ലാതാവാന്‍ അധികകാലം വേണ്ടിവരില്ല. പോഷകാഹാരമില്ലായ്മ, കഠിനാധ്വാനം, ലഹരി ഉപയോഗം, അങ്ങനെ പലകാരണങ്ങളാല്‍ വയനാട്ടിലെ പണിയവിഭാഗം നാള്‍ക്കുനാള്‍ ക്ഷയോന്മുഖരാവുന്നു. പലരും അകാലമരണം പ്രാപിക്കുന്നു. വംശനാശം സംഭവിച്ചാല്‍ അത്ഭുതപ്പെടാനില്ല. സമൂഹത്തില്‍ വര്‍ഗീയധ്രുവീകരണം സര്‍ക്കാര്‍ മിഷനറി വഴി ഉണ്ടാക്കുന്നതാണു നിര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ കണ്ടുവരുന്ന ഗുരുതരപ്രശ്‌നം.
ഭരണഘടന അനുശാസിക്കുന്ന  അവകാശം സംരക്ഷിക്കുന്നതില്‍ ഭരണകൂടം ജാഗ്രത കാണിക്കുന്നില്ല. കേരളത്തില്‍ വിവാദമായ ചര്‍ച്ചകളും ഫയലുകളും പരിശോധിക്കുക. അന്താരാഷ്ട്ര അറബിക് സര്‍വകലാശാല എന്തുകൊണ്ടു കല്ലുകടിയില്‍പ്പെട്ടു.

മധ്യപൗരസ്ത്യനാടുകളിലും അറേബ്യന്‍ ഗള്‍ഫിലും ഇനിയും നിലനില്‍ക്കുന്ന തൊഴില്‍സാധ്യതകള്‍ ഉപയോഗപ്പെടുത്താനെങ്കിലും അറബിഭാഷാപരിജ്ഞാനം അനിവാര്യമാണെന്ന് അറിയുന്നവരാണ് അതൊരു ഭാഷയാണെന്നു ചാപ്പയടിച്ചു ഫയലില്‍ സാമ്പത്തികപ്രശ്‌നമുയര്‍ത്തി ശീതീകരിച്ചു താമസിപ്പിച്ചത്. പുതിയ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പൊതുനൈതികത പുലര്‍ത്തുമെന്നു കരുതുന്നവരാണ് സുമനസ്സുകള്‍.

വിദ്യാഭ്യാസത്തിന്റെ വാതിലടച്ചാല്‍ ഇരുട്ടുപരക്കുമെന്നറിയാന്‍ ഇനിയും പള്ളിക്കൂടത്തില്‍പ്പോയി വരേണ്ടതില്ലല്ലോ. തിരുവനന്തപുരം ടെക്‌നോ പാര്‍ക്കില്‍ മാത്രം അരലക്ഷത്തിലധികംപേര്‍ തൊഴിലെടുക്കുന്നു. ഇതില്‍ 25 ശതമാനത്തോളം ദരിദ്രകുടുംബത്തില്‍പ്പെട്ടവരാണ്.

ആധുനികവിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകള്‍ പ്രാപിക്കാന്‍ പാവപ്പെട്ടവര്‍ക്കുകൂടി അവസരം സൃഷ്ടിച്ചപ്പോള്‍ സംഭവിച്ചതാണ് അഭിമാനാര്‍ഹമായ ഈ വിപ്ലവം. പഠിക്കാന്‍ മിടുക്കുള്ളവര്‍ക്ക് അവസരം നല്‍കുന്നതോടൊപ്പം പഠനപരിസരവും സൗകര്യവും ഒരുക്കാന്‍ അവസരമുണ്ടാകണം.

സഭാതലത്തില്‍ അറിവുള്ളവരും പരാജിതരും മികച്ച ഇടപെടലുകളിലൂടെ ചര്‍ച്ചാതലം സജീവമാക്കി നിയമനിര്‍മാണങ്ങള്‍ക്കു വേദിയാവണം. 'ജനകീയത' എന്ന ഉദാത്തഭാവം ജനാധിപത്യത്തിന്റെ സഹജസദ്ഗുണമാണെന്ന ആഖ്യാനം സംഭവിപ്പിക്കണം.

പുതിയ സഭയില്‍ പുതുമുഖങ്ങള്‍ ഉള്‍പ്പെടെ നല്ലൊരുപങ്ക് ക്രിമിനല്‍ക്കേസുകളില്‍പ്പെട്ടവരാണെന്നതു മതിപ്പുളവാക്കുന്ന കാര്യമല്ല. നിയമസഭാ ചട്ടങ്ങളുടെ ഗ്രാഹ്യമുണ്ടാകണം. അതോടൊപ്പം സാധ്യതകള്‍ പഠിച്ചറിയാനുള്ള ഗൃഹപാഠസന്നദ്ധതയുമുണ്ടായാല്‍ മെച്ചപ്പെട്ട നിയമനിര്‍മാണങ്ങളുണ്ടാകും.  

സി.പി.എമ്മും ബി.ജെ.പിയും കൊമ്പുകോര്‍ത്തു രക്തസാക്ഷികളുടെ എണ്ണം കൂട്ടാനുള്ള കുരുതിക്കളമാക്കി കേരളം നിലനിര്‍ത്താനാണു ഭാവമെങ്കില്‍ അഞ്ചുകൊല്ലമെന്ന ആനുകൂല്യം നല്‍കുന്ന മഠയന്മാരെന്ന പേരുദോഷം വോട്ടര്‍മാര്‍  തിരുത്തി ബദലുകള്‍ തേടുമെന്ന പ്രാഥമികപാഠമാണ്  ഡല്‍ഹിയിലെ ആം ആദ്മിയും ചൂലും നല്‍കുന്നത്.

ജനാധിപത്യ രാഷ്ട്രമായ സിങ്കപ്പൂരും മലേഷ്യയും സ്വന്തം കാലില്‍ നിലനിന്നു ലോകശ്രദ്ധ നേടി. പ്രജകള്‍ക്കു സൗഹൃദം, ഐശ്വര്യം, അതോടൊപ്പം ഗുണകാംക്ഷയും ഒത്തിണങ്ങിയ നേതൃത്വമാണ് ഉത്തമ പൗരന്മാരെ നിര്‍മിക്കുന്നത്. അതിലൂടെയാണു രാഷ്ട്രപുരോഗതി.

കടംകൊള്ളുന്ന സാമ്പത്തികശാസ്ത്രവും വികസനപാഠവും മാത്രമാവരുത് ലക്ഷ്യം. നമുക്കു ചേര്‍ന്ന നമ്മോടു ചേര്‍ന്ന സമീപനങ്ങളാണാവശ്യം. സമീപനരീതികള്‍ നമ്മെ എങ്ങുമെത്തിച്ചില്ലെന്നു നരസിംഹറാവുവിനു മനസ്സിലായി.

ഡോ. മന്‍മോഹന്‍സിങ് വഴി കാപിറ്റലിസത്തിലേയ്ക്കു ചുവടുമാറിയപ്പോഴും പിന്തുടരുന്ന അബദ്ധം ആവര്‍ത്തിക്കുകയായിരുന്നു. മൈക്രോ ഫൈനാന്‍സ് അതാണ് നിയുക്ത  ധനമന്ത്രി കാണുന്ന പരിഹാരം. ജനങ്ങളില്‍നിന്നു പലപേരില്‍ നികുതിപിരിച്ചു നിത്യദാനച്ചെലവു കഴിച്ചും ബാക്കിയുണ്ടെങ്കില്‍ മുന്‍ഗണനാക്രമത്തില്‍ റോഡും പാലവും ആശുപത്രിയും വിദ്യാലയവുമുണ്ടാക്കാമെന്ന  പതിവുശൈലി. ഇത് എത്രമാത്രം ചെറിയ വീക്ഷണമാണ്. ഇതിന്  എന്തിന് ഇത്രവലിയ സന്നാഹം. 'ബില്‍കല്ക്ടര്‍' എന്നതാവരുതല്ലോ ആധുനിക ഭരണാധികാരികള്‍.

മുതലിറക്കാന്‍ താത്പര്യവും ധനവും ഉള്ളവരെ കണ്ടെത്തി അടിസ്ഥാന സൗകര്യമൊരുക്കി രാജ്യത്തു സൗഹൃദം സ്ഥാപിച്ചു സുസ്ഥിരതയ്ക്കു കളമൊരുക്കണം. മാസത്തില്‍ നാലു പൊതു അവധി, പിന്നെ പലവിധ അവധി നാല്, വന്നുപെടുന്ന ഹര്‍ത്താല്‍ നാല്, അപ്രഖ്യാപിത ബന്ദ് വേറെയും. ഇങ്ങനെയുള്ള ഒരു നാട്ടിലേയ്ക്കു മടിശ്ശീലയുമായി വിഡ്ഢികള്‍ക്കേ വരാന്‍  ധൈര്യം വരൂ. സമാധാനം മുഖ്യമാണ്.

സി.പി.എമ്മും ബി.ജെ.പിയു മനസുവച്ചാല്‍ ഒറ്റനാള്‍കൊണ്ടു തീര്‍ക്കാവുന്നതാണിത്. കത്തിയും കഠാരയും ബോംബും മാറ്റിവച്ചു പൊന്നരിവാളും കൈക്കോട്ടും ലാപ്‌ടോപ്പും കൈയില്‍ പിടിപ്പിക്കാന്‍ പരിശീലനവും പ്രതിബദ്ധതയും  വളര്‍ത്തണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  9 minutes ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  22 minutes ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  2 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  3 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  4 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  5 hours ago