HOME
DETAILS

കുട്ടികള്‍ക്കെതിരായ അതിക്രമക്കേസ് വര്‍ധനവ്: ആശങ്കയോടെ രക്ഷിതാക്കള്‍

  
backup
October 14 2018 | 04:10 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%85%e0%b4%a4-2

തിരൂര്‍: കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമക്കേസുകളിലെ വര്‍ധനവ് സംബന്ധിച്ച കണക്കുകള്‍ പുറത്തുവന്നതോടെ രക്ഷിതാക്കള്‍ക്കിടയില്‍ ആശങ്ക. നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ 2016ല്‍ രാജ്യത്തെ നൂറു ജില്ലകള്‍ തെരഞ്ഞെടുത്ത് നടത്തിയ കണക്കെടുപ്പില്‍ പോക്‌സോ കേസുകളില്‍ മലപ്പുറമാണ് ആറാം സ്ഥാനത്ത്. കേരളത്തിലും മലപ്പുറമാണ് പോക്‌സോ കേസുകളുടെ കാര്യത്തില്‍ മുന്നില്‍.
2017 ല്‍ ജില്ലയില്‍ 219 പോക്‌സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2018 അവസാനത്തിലെത്തി നില്‍ക്കെ രണ്ടിരട്ടി വര്‍ധനവാണുണ്ടായതെന്ന് ചൈല്‍ഡ് ലൈന്‍ ജില്ലാ കോഡിനേറ്റര്‍ സി.പി സലീം പറഞ്ഞു. 11 മുതല്‍ 16 വയസുവരെയുള്ള കുട്ടികളാണ് കൂടുതലായി ശാരീരിക ചൂഷണത്തിന് വിധേയരാകുന്നതെന്നാണ് കണക്ക്. ഇത്തരം കേസുകളില്‍ 16 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായിരിക്കുന്നത്. കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയരാക്കുന്നവരില്‍ 62 ശതമാനവും അയല്‍വാസികളും 41 ശതമാനം ബന്ധുക്കളുമാണെന്നാണ് ചൈല്‍ഡ് ലൈന്‍ രേഖകള്‍ വ്യക്തമാക്കുന്നത്.
ശാരീരിക- ലൈംഗിക അതിക്രമക്കേസുകളില്‍ ജില്ലയിലുണ്ടായ വര്‍ധനവ് ഗൗരവമേറിയതാണെന്ന് ചൂണ്ടിക്കാട്ടി ചൈല്‍ഡ് ലൈന്‍ ഇതിനകം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
രേഖപ്പെടുത്തപ്പെട്ട കേസുകളേക്കാള്‍ ഏറെ കേസുകള്‍ പുറംലോകമറിയാതെ പോകുന്നതായും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പറയുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ കുട്ടികളുടെ കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് ചൈല്‍ഡ് ലൈന്‍ അധികൃതരുടെ നിര്‍ദേശം. കുട്ടികള്‍ ലൈംഗികാതിക്രമങ്ങള്‍ വിധേയരാകാതിരിക്കാനുള്ള സാഹചര്യമില്ലാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും സംഭവമുണ്ടായാല്‍ മടികൂടാതെ നിയമ നടപടികളിലേക്ക് പോകണമെന്നും ചൈല്‍ഡ് ലൈന്‍ വ്യക്തമാക്കുന്നു. കുട്ടികളെ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അന്വേഷണാത്മമായ ഇടപെടല്‍ ആവശ്യമുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെയും നിലപാട്. അതിനാല്‍ പഞ്ചായത്ത് തലത്തില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനം സജീവമാക്കാന്‍ കുടുംബശ്രീ അടക്കമുള്ള കൂട്ടായ്മകള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago