HOME
DETAILS
MAL
ഉരുള്‍പൊട്ടല്‍: മൂന്ന് മാസം മുന്‍പ് സംസ്കരിച്ച മൃതദേഹം പുറത്തെത്തി
backup
August 09 2019 | 20:08 PM
തൊടുപുഴ: കട്ടപ്പന തവളപ്പാറയ്ക്കു സമീപം ഉരുള്‍പൊട്ടി ഒലിച്ചുപോയ പുരയിടത്തില്‍നിന്ന് മൂന്ന് മാസം മുന്‍പ് സംസ്കരിച്ച മൃതദേഹം പുറത്തെത്തി. മൃതദേഹം പിന്നീട് നഗരസഭയുടെ നേതൃത്വത്തില്‍ പുനര്‍ സംസ്കരിച്ചു. കട്ടപ്പന നഗരസഭ 14ാം വാര്‍സ് തവളപ്പാറ ഇടത്തറ വീട്ടില്‍ ബിജിയുടെ മാതാവ് ജാനകിയുടെ മൃതദേഹമാണ് മൂന്നു മാസം മുന്‍പ് അടക്കം ചെയ്ത സ്ഥലത്തെ മണ്ണൊഴുകി പോയതിനെ തുടര്‍ന്ന് പുറത്തേക്ക് വന്നത്.
സംഭവസ്ഥലത്തേക്ക് വാഹനം എത്തുക ദുഷ്കരമായതിനാല് മൃതദേഹം നഗരസഭയുടെ ശ്മശാനത്തിലെത്തിക്കാന്‍ സാധിക്കുമായിരുന്നില്ല.
തുടര്‍ന്ന് സമീപവാസി തന്റെ പുരയിടത്തില്‍ അടക്കം ചെയ്യാന്‍ സമ്മതിച്ചതിനാല്‍ നഗരസഭാ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ മൃതദേഹം മറവ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."