HOME
DETAILS
MAL
നസീര്‍ വധശ്രമം: പ്രതികളുടെ ജാമ്യഹരജി തള്ളി
backup
August 09 2019 | 20:08 PM
തലശ്ശേരി: വടകര ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നു പ്രതികളുടെ ജാമ്യഹരജി തള്ളി. ഒന്നും രണ്ടും നാലും പ്രതികളായ കതിരൂര്‍ വേറ്റുമ്മല്‍ ആണിക്കാംപൊയിലിലെ കൊയിറ്റി ഹൗസില്‍ സി. ശ്രീജില്‍ (26), കൊളശ്ശേരി ശ്രീലക്ഷ്മി ക്വാര്‍ട്ടേഴ്‌സില്‍ ആര്‍. റോഷന്‍ (26), കൊളശ്ശേരി കളരിമുക്കിലെ കുന്നിനേരി മീത്തല്‍ വി.കെ സോജിത്ത് (25) എന്നിവരുടെ ജാമ്യഹരജികളാണു ജില്ലാ സെഷന്‍സ് കോടതി തള്ളിയത്. ഇവരെല്ലാം ഇതിനു മുന്‍പ് നല്‍കിയ ജാമ്യഹരജി കോടതി തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."