HOME
DETAILS
MAL
വിധി മറികടക്കാന്‍ നിയമനിര്‍മാണം നടത്തണം: കുഞ്ഞാലിക്കുട്ടി
backup
October 14 2018 | 04:10 AM
കോഴിക്കോട്: സ്വവര്‍ഗരതി, വിവാഹേതര ലൈംഗികബന്ധം എന്നിവ നിയമവിധേയമാക്കിയ സുപ്രീംകോടതി വിധി മറികടക്കാന്‍ കേരള നിയമസഭ നിയമനിര്‍മാണം നടത്തണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. വിശ്വാസങ്ങളുടെ കാര്യത്തില്‍ മറ്റുള്ളവര്‍ അഭിപ്രായം പറയുന്നത് നിര്‍ത്തണം. പള്ളിയില്‍ സ്ത്രീകളെ കയറ്റണമോ എന്നത് പണ്ഡിത നേതൃത്വവും വിശ്വാസികളുമാണ് തീരുമാനിക്കേണ്ടത്. ഭരണകൂടങ്ങള്‍ പോലും അരുതായ്മ ചെയ്യുമ്പോഴാണ് അതിനെ എതിര്‍ക്കാന്‍ വിശ്വാസികള്‍ക്ക് ഇറങ്ങേണ്ടി വരുന്നത്.
പണ്ഡിത നേതൃത്വങ്ങളെ അംഗീകരിക്കുകയും അവരുടെ പിന്നില്‍ അണിനിരക്കുകയും ചെയ്യുന്ന പാരമ്പര്യമാണ് ഇതുവരെ നിലനിര്‍ത്തി പോന്നത്.
ഇവരുടെ പിന്നില്‍ അണിനിരന്ന് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പാര്‍ലമെന്റില്‍ ശബ്ദം ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."