സര്‍ക്കാര്‍ ഭരണഘടനക്കൊപ്പം: മന്ത്രി പി. തിലോത്തമന്‍
മങ്കൊമ്പ്: വിശ്വാസവും ഭരണഘടനയും തമ്മില്‍ തര്‍ക്കമുണ്ടാകുമ്പോള്‍ രാജ്യത്തെ ഭരണഘടനയ്‌ക്കൊപ്പം നില്‍ക്കുകയെന്നതാണ് ജനാധിപത്യ സര്‍ക്കാരിന്റെ ശരിയായ നിലപാടെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍. സി.പി.ഐ കുട്ടനാട് മണ്ഡലം കമ്മിറ്റി നടത്തുന്ന കാല്‍നടപ്രചാരണ യാത്രയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
ഹിന്ദുസമുദായത്തില്‍ അവസാന വാക്ക് പറയാന്‍ ഒരു പോപ്പില്ലാത്തതിനാല്‍ ഭരണഘടന തന്നെയാണ് അവസാന വാക്ക്. പ്രളയത്തില്‍ കേരളത്തില്‍ രൂപപ്പെട്ട ഐക്യം ഇല്ലായ്മ ചെയ്യാനാണ് വര്‍ഗീയ ശ്കതികള്‍ ശ്രമിക്കുന്നത്. അയ്യപ്പന്റെ പേരു പറഞ്ഞ് വിശ്വാസികളെ തെരുവിലിറക്കുന്നവരുടെ ഹിഡന്‍ അജണ്ട ജനങ്ങള്‍ തിരിച്ചറിയുമെന്നും മന്ത്രി പറഞ്ഞു.
നാലു വര്‍ഷക്കാലത്തെ മോദി സര്‍ക്കാരിന്റെ ഭരണം ജനങ്ങളെ കണ്ണീരിലാഴ്ത്തി. കുത്തക മുതലാളിമാരുടെ സര്‍ക്കാരായി കേന്ദ്രസര്‍ക്കാര്‍ അധപതിച്ചെന്നും മന്ത്രി പറഞ്ഞു. സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ.ഡി മോഹനന്‍ അധ്യക്ഷനായി. ജാഥാ ക്യാപ്റ്റന്‍ കെ. ഗോപിനാഥന്‍, പി. ജ്യോതിസ്, ടി.ഡി ശുശീലന്‍, കെ.വി ജയപ്രകാശ്, മുട്ടാര്‍ ഗോപാലകൃഷ്ണന്‍, സുപ്രമോദം, ബി. ലാലി, പി.വി സുനോസ്, കെ. കമലാദേവി, ശരണ്‍ ഗോവിന്ദ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."