HOME
DETAILS
MAL
'മീശപിരിച്ചതിന് 'ദലിത് യുവാവിന് ജാതിപ്പേര് വിളിച്ച് മര്‍ദനം
backup
October 14 2018 | 05:10 AM
നെടുമങ്ങാട്: മീശപിരിച്ച് നടക്കുന്നത് എന്തിനാണെന്ന് ചോദ്യംചെയ്ത് ദലിത് യുവാവിനെ മര്‍ദിച്ച് പരുക്കേല്പിച്ചു. മര്‍ദനമേറ്റ ആനാട് നാഗച്ചേരി കല്ലടക്കുന്ന് സ്വദേശി വിപിന്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
വ്യഴാഴ്ച വൈകുന്നേരം അനുജനോടൊപ്പം നാഗച്ചെരിയില് നില്ക്കുമ്പോള് മീശപിരിച്ച് നടക്കുന്നതെന്തിനാണെന്ന് ചോദിച്ച് പ്രതീഷ് എന്നയാളാണ് തന്നെ ജാതിപ്പേര് വിളിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തതെന്ന് വിപിന്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് നെടുമങ്ങാട് പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."