ശബരിമലയെ ചോരക്കളമാക്കി മാറ്റാനുള്ള സി.പി.എം നീക്കം അപകടകരം: എം.എം ഹസന്‍
നെടുമങ്ങാട്: ജനകോടികളുടെ തീര്‍ഥാടനകേന്ദ്രമായ ശബരിമലയെ ചോരക്കളമാക്കി മാറ്റാനുള്ള പിണറായി വിജയന്റെയും സി.പി.എമ്മിന്റെയും നീക്കം കേരളത്തെ അപകടകരമായ അവസ്ഥയിലേക്ക് തള്ളിവിടുമെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍.
നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന രാജ്യത്തെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഒരു ഉത്തരവിലൂടെ ആര്‍ക്കും മാറ്റാന്‍ സാധ്യമല്ല. ഇരുപത് വര്‍ഷം നെടുമങ്ങാട് മുന്‍സിപ്പല്‍ കൗണ്‍ സിലറും കോണ്‍ഗ്രസ് നേതാവുമായ പി. വേലപ്പന്‍നായരുടെ പതിനൊന്നാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് നെടുമങ്ങാട് നടന്ന അനുസ്മരണ സമ്മേളനവും തദേശ സ്വയംഭരണ സ്ഥാപനത്തിലെ മികച്ച ജനപ്രതിനിധിക്കുള്ള വേലപ്പന്‍നായര്‍ പുരസ്‌കാരം വെള്ളനാട് ശശിക്ക് നല്‍കി കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി അധ്യക്ഷനായി. ആനാട് ജയന്‍, വിതുര ശശി, ജെ.എ റഷീദ്, വട്ടപ്പാറ ചന്ദ്രന്‍, എന്‍. ജയമോഹനന്‍, എന്‍. ബാജി, വട്ടപ്പാറ സതീശന്‍, ടി അര്‍ജ്ജുനന്‍, എസ്.എന്‍ പുരം ജലാല്‍, കെഴ വിജയന്‍, എ.എ ഹക്കിം, കെ.ജെ ബിനു, എം.എസ് ബിനു കരുപ്പൂര്, സതീഷ് കുമാര്‍, മഹേഷ് ചന്ദ്രന്‍, ആനാട് സുരേഷ്, ടി.എസ് വിജയകുമാര്‍, ആനാട് ഷഹീദ്, സജാദ് ഫാത്തിമ, ഒ.എസ് ഷീല, അഡ്വ. നൂര്‍ജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."