ലണ്ടനില്‍ രണ്ടിടത്ത് ഭീകരാക്രമണം: ആറുപേര്‍ കൊല്ലപ്പെട്ടു I video
ലണ്ടന്‍: ലണ്ടന്‍ പാലത്തിലും തൊട്ടടുത്തുള്ള ബോറോ മാര്‍ക്കറ്റിലും നടന്ന രണ്ടു വ്യത്യസ്ത ആക്രമണങ്ങളില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരുക്കേറ്റതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം. ആക്രമണം നടത്തിയതെന്നു സംശയിക്കുന്ന മൂന്നുപേരെ പൊലിസ് വെടുവച്ചുകൊന്നു.
ലണ്ടന്‍ ആക്രമണം: കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക് ചെയ്യുക
ലണ്ടന്‍ പാലത്തില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ ഓടിച്ചു കയറ്റിയാണ് ആക്രമണം നടത്തിയത്. തൊട്ടടുത്തുള്ള ബോറോ മാര്‍ക്കറ്റില്‍ അക്രമി നിരവധിപേരെ കത്തികൊണ്ടു കുത്തുകയായിരുന്നു.
രണ്ടു സംഭവങ്ങളും ഭീകരാക്രമണമാണെന്ന് ലണ്ടന്‍ മെട്രോപൊലിറ്റന്‍ പൊലിസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ലണ്ടന്‍ പാലം അടച്ചു. സ്ഥലത്തുനിന്നു ജനങ്ങളെ ഒഴിപ്പിച്ചു.
ബ്രിട്ടീഷ് പ്രസിഡന്റ് തെരേസ മെയും സംഭവം ഭീകരാക്രമണമാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.
ശനിയാഴ്ച രാത്രിയാണ് രണ്ടു സംഭവങ്ങളും ഉണ്ടായത്. രാത്രി പ്രാദേശിക സമയം 10 മണിക്ക് ലണ്ടന്‍ പാലത്തില്‍ കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് വെളുത്ത വാന്‍ ഓടിച്ചു കയറ്റുകയായിരുന്നു.
വേഗത്തില്‍ വന്ന വാന്‍ പെട്ടന്നുതന്നെ നടപ്പാതയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു എന്നു ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് വെടിയൊച്ചകള്‍ ഉണ്ടായതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
At 0025hrs 4/6/17 the incidents at #LondonBridge & #BoroughMarket were declared as terrorist incidents.
— Metropolitan Police (@metpoliceuk) June 3, 2017
അതിനോടനുബന്ധിച്ചു തന്നെയാണ് പാലത്തിനു തൊട്ടടുത്തുള്ള ബോറോ മാര്‍ക്കറ്റില്‍ അക്രമി കത്തികൊണ്ട് നിരവധി പേരെ കുത്തിപരുക്കേല്‍പ്പിച്ചത്.
ആക്രമണത്തെ തുടര്‍ന്ന് സമീപപ്രദേശത്തുള്ള ഹോട്ടലുകളും ഹോംസ്‌റ്റേകളും പൊലിസ് ഒഴിപ്പിച്ചു.
കഴിഞ്ഞ 22നു മാഞ്ചസ്റ്ററില്‍ ഗായിക അരിയാന ഗ്രാന്‍ഡെയുടെ സംഗീതപരിപാടിക്കിടെ ഭീകരാക്രമണത്തില്‍ 22 പേര്‍ മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."