മുണ്ടക്കുന്നില്‍ വീണ്ടും കാട്ടാനകളുടെ താണ്ഡവം
അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്ന് ചക്കുരല്‍, നറുക്കില്‍ പാടംപ്രദേശത്ത് രാത്രി പതിനൊന്നരയോടെ ഏഴംഗകാട്ടാന കൂട്ടം വീണ്ടുംഇറങ്ങി ഏക്കറ ക്കണക്കിന്ന് കൃഷി വ്യാപകമായി നശിപ്പിച്ചു. രണ്ടാഴച്ച യോളമായി മുണ്ടക്കുന്ന് പല സ്ഥലങ്ങളിലും നിലയുറപ്പിച്ച കാട്ടാനകളെ പടക്കങ്ങള്‍ ഉപയോഗിച്ചും ശബ്ദമുണ്ടാക്കിയും കൃഷിയിടങ്ങളില്‍ നിന്ന് തുരത്തുന്നുണ്ടെങ്കിലും ദിവസവും രാത്രിയാവുന്നതോടെ പല ഭാഗങ്ങളിലായികാട്ടാനകള്‍ ഇറങ്ങുനത് പതിവായി .കാട്ടാനകള്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങി ജനങ്ങളുടെ സ്വത്തിനും ജീവനും ഭീക്ഷണിയായിരിക്കുകയാണ്. മുമ്പ് തുടര്‍ച്ചയായി മൂന്ന് ദിവസത്തോളം കോട്ടപ്പള്ള അങ്ങാടിയോട് ചേര്‍ന്ന ആനകൗത്ത് പ്രദേശത്ത് രാവിലെ പി.ഡപ്ലു. ഡി റോഡിനോട് ചേര്‍ന്ന് ആനകള്‍ നിലയുറപ്പിച്ചിരുന്നു. ജനങ്ങള്‍ ബഹളമുണ്ടാക്കിയതിനാല്‍ കോട്ടമലയുടെ സൈഡിലുടെ ഉപ്പു കുളം കപ്പി പ്രദേശത്തേക്ക് നീങ്ങി അവിടെയുള്ളകൃഷി നശിപ്പിച്ചിരുന്നു. രാത്രികാലങ്ങളില്‍ മുണ്ടക്കുന്ന് കാപ്പു പറമ്പ് പ്രദേശത്തെക്ക് ടാക്‌സി ഓട്ടോ പോലും കാട്ടാനയെ ഭയന്ന് ഗതാഗതം നടത്താതതിനാല്‍ ജനങ്ങള്‍ വലഞ്ഞു മുണ്ടക്കുന്ന് വീണ്ടുംവ്യാപകമായി കൃഷി നശിപ്പിച്ച പ്രദേശം അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.രജി, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ റഷീദ് ആലായന്‍, പഞ്ചായത്തംഗം, സി.മുഹമ്മദാലി മാസ്റ്റര്‍, ,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ഡി.ആര്‍.ഗോപാലകൃഷ്ണന്‍ ,ജി.ശകതിവേല്‍ മുരുകന്‍, വാച്ചര്‍ പി. സുധീഷ് എന്നിവര്‍ സന്ദര്‍ശിച്ച് നാശനഷ്ടം കണക്കാക്കി. ചുങ്കന്‍ അലവി, യൂസഫ് തെക്കന്‍,ചക്കംതൊടി അബ്ദുസലാം, ചുങ്കന്‍ മുഹമ്മദാലി, മുളളത്ത് നാപ്പന്‍ കുട്ടി, നാഗമ്പ്രാത്ത് ബാലചന്ദ്രന്‍ , ചക്കം തൊടി ഉസ്മാന്‍ ,ചക്കം തൊടിയൂസഫ് ഹാജി, നാഗമ്പ്രാത്ത് അപ്പുണ്ണി തരകന്‍, കുണ്ടു കണ്ടത്തില്‍ ശിവശങ്കരന്‍, ചക്കം തൊടി ഷൗക്കത്തലി, യൂസഫ് തെക്കന്‍, നാഗബ്രാത്ത് ഉണ്ണികൃഷ്ന്‍, ചേപ്പിലകാട്ടില്‍ ബാലകൃഷ്ഷണന്‍, ചക്കംതൊടി ലത്തീഫ് എന്നിവരുടെ തെങ്ങ്, കവുങ്ങ്, റബ്ബര്‍, മഞ്ഞള്‍, കൊക്കൊ ,കുരുമുളക് മുതലായ കൃഷികളാണ് കാട്ടാന നശിപ്പിച്ചത്. കാട്ടാനയിറങ്ങുന്ന പ്രദേശത്ത് വനം വകുപ്പ് തെരുവുവിളക്ക് ഉടന്‍ സ്ഥാപിക്കണമെന്നും, റബ്ബര്‍ ബുളളറ്റോ, കൊങ്കിയാനകളെയോ ഉപയോക്കിച്ച് ഉള്‍ കാടുകളിലേക്ക് കാട്കയറ്റുന്നതിനു വേണ്ട നടപടികള്‍ ചെയ്യണമെന്നും അല്ലാത്തപക്ഷം വനം വകുപ്പിനും അനബന്ധവ കുപ്പിനു നേരെ വന്‍ പ്രതിശേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും വാര്‍ഡ് അംഗം സി. മുഹമ്മദാലി പറഞ്ഞു. കാട്ടാനകളെ കാട്കയറ്റാന്‍ വനം വകുപ്പ് കാണിക്കുന്ന അലംഭാവം പൊതുജനങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട് കഴിഞ്ഞ ദിവസം അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് മുണ്ടക്കുന്ന് കാട്ടാന പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ ടി.ബാലമുരളി ഐ.എ.എസിന് നിവേദനം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."