ബസ് കണ്ടക്ടറെ മര്‍ദിച്ചു: കാസര്‍കോട്- മുണ്ട്യത്തടുക്ക റൂട്ടില്‍ മിന്നല്‍ പണിമുടക്ക്
ബദിയഡുക്ക: ബസ് കണ്ടക്ടറെ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ മിന്നല്‍ സമരം നടത്തി. കാസര്‍കോട്-മാന്യ-മുണ്ട്യത്തടുക്ക റൂട്ടിലാണ് കണ്ടക്ടറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചു മിന്നല്‍ സമരം നടന്നത്. ഇതേ തുടര്‍ന്ന് പ്രസ്തുത റൂട്ടിലെ യാത്രക്കാര്‍ പെരുവഴിയിലായി. കാസര്‍കോട് നിന്നു മുണ്ട്യത്തടുക്കയിലേക്കു സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകളാണ് സര്‍വിസ് നിര്‍ത്തിയത്. പ്രസ്തുത റൂട്ടിലോടുന്ന ദുര്‍ഗാദേവി ബസിലെ കണ്ടക്ടര്‍ മാന്യ ചുക്കിനടുക്കയിലെ നോയല്‍ മൊന്തേറൊ (36)ക്കാണ് മര്‍ദനമേറ്റത്. പരുക്കേറ്റ ഇയാളെ ചേങ്ങലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി 7.45 ഓടെ കൊല്ലങ്കാന ചര്‍ച്ചിനു സമീപം സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയപ്പോള്‍ ഒരു സംഘം ആളുകള്‍ മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി.ബസില്‍ കയറ്റിയില്ലെന്നാരോപിച്ചായിരുന്നു മര്‍ദനമെന്നും പരാതിയില്‍ പറയുന്നു. നോയലിന്റെ പരാതിയില്‍ വിദ്യാനഗര്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് മുണ്ട്യത്തടുക്ക റൂട്ടില്‍ സര്‍വിസ് നടത്തുന്ന എട്ടുബസുകളും ഓട്ടം നിര്‍ത്തി. ബസ് ജീവനക്കാരനെ അക്രമിച്ചവരെ ഉടന്‍ പിടികൂടണമെന്ന് മോട്ടര്‍ ട്രാന്‍സ്പോര്‍ട്ട് എംപ്ലോയിസ് യൂനിയന്‍ ജില്ലാ സെക്രട്ടറി കെ. ഗിരികൃഷ്ണന്‍ ആവശ്യപ്പെട്ടു. നാലുദിവസം മുമ്പ് കാസര്‍കോട്ടുനിന്നു ചട്ടഞ്ചാല്‍ കളനാട് വഴി സര്‍വിസ് നടത്തുന്ന മറ്റൊരു ബസിലെ കണ്ടക്ടറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് പ്രസ്തുത റൂട്ടിലും ബസ് ജീവനക്കാര്‍ മിന്നല്‍ സമരം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."