ചേരൂര്‍ തൂക്കുപാലം: ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കലക്ടര്‍
ചെര്‍ക്കള: അപകടാവസ്ഥയിലായ ചേരൂര്‍ തൂക്കുപാലത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ടവരോട് കലക്ടര്‍ നിര്‍ദേശിച്ചു. അപകടാവസ്ഥയിലായ ചേരൂര്‍ തൂക്കുപാലം കലക്ടര്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കലക്ടര്‍ ഡോ.ഡി. സജിത് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം തൂക്കുപാലം സന്ദര്‍ശിച്ചത്.
ചെങ്കള-ചെമ്മനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചേരൂര്‍ തൂക്കുപാലത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് പത്തുദിവസം മുമ്പ് 'സുപ്രഭാതം' വാര്‍ത്ത നല്‍കിയിരുന്നു. 2003ല്‍ നിര്‍മിച്ച തൂക്കുപാലത്തില്‍ ഇതുവരെ യാതൊരു അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ല.
തൂക്കുപാലത്തിന്റെ സ്ലാബുകള്‍ പൊട്ടിപ്പൊളിഞ്ഞു കോണ്ക്രീറ്റുകള് അടര്ന്നുവീണിരിക്കുകയാണ്. ഇരുമ്പുകമ്പികള്‍ തകര്‍ന്ന് സ്ലാബുകള്‍ക്കിടയില്‍ വന്‍ വിടവുകളും രൂപപ്പെട്ടിട്ടുണ്ട്. കൈവരികളും പൈപ്പുകളും തുരുമ്പ് പിടിച്ചുകിടക്കുന്ന പാലത്തിന്റെ പലകകള്‍ തകര്‍ന്നു കിടക്കുന്നിടത്ത് വലിയ വിടവായി മാറിയതിനാല്‍ ഇതു വഴിപോകുന്നവരുടെ കാലൊന്നു തെറ്റിയാല്‍ പുഴയിലേക്കു വീഴാവുന്ന അവസ്ഥയിലാണിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."