ഉപതെരഞ്ഞെടുപ്പ്: എല്‍.ഡി.എഫ് അട്ടിമറി നടത്തിയെന്ന് കോണ്‍ഗ്രസ്
കണ്ണൂര്‍: ജില്ലയില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഭരണത്തിന്റെ പിന്തുണയോടെ എല്‍.ഡി.എഫ് ജനാധിപത്യ അട്ടിമറി നടത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്ത്. യു.ഡി.എഫിനു സ്വാധീനമുള്ള പള്ളിപ്പറമ്പില്‍ സി.പി.എം നേതാക്കളുടെ നേതൃത്വത്തില്‍ പുറത്തു നിന്ന് ആളുകളെ ഇറക്കി വോട്ടര്‍മാരെ ഭയപ്പെടുത്തി.
പൊലിസ് നിഷ്‌ക്രിയരായി ഇത് നോക്കിനിന്നു. ചേലേരി പ്രദേശത്തെ ഒരു പോളിങ് ബൂത്ത് നാലു കിലോമീറ്റര്‍ അപ്പുറത്തേക്ക് മാറ്റിയതില്‍ സി.പി.എമ്മിന്റെ ഇടപെടലുണ്ട്. വിവിധ പോളിങ് ബൂത്തുകളിലായി 160 ഓളം കള്ളവോട്ടുകള്‍ സി.പി.എം ചെയ്തിട്ടുണ്ട്. ഇതില്‍ മരണപ്പെട്ടവരുടെ വോട്ടും ഉള്‍പ്പെടും. കള്ളവോട്ട് ചെയ്തവരെ പിടികൂടാന്‍ പോളിങ് ബൂത്തുകളില്‍ സ്ഥാപിച്ച വിഡിയോ കാമറകള്‍ പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറാകണം. ചിലയിടങ്ങളില്‍ സി.പി.എം-ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടുണ്ടായിട്ടുണ്ട്. ശബരിമല വിഷയത്തില്‍ ഭരണകൂടം സ്വീകരിച്ച നടപടിക്കുള്ള അംഗീകരമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിന്റെ വാദം ബാലിശമാണെന്നും നേതാക്കള്‍ ആരോപിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി രജിത്ത് നാറാത്ത്, കൊളച്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.എം ശിവദാസന്‍, കൊളച്ചേരി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ. ബാലസുബ്രഹ്മണ്യം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."