'കുട്ടികളിലെ മസ്തിഷ്‌ക ജ്വരം: ബോധവല്‍ക്കരണം ശക്തമാക്കണം'
കണ്ണൂര്‍: കുട്ടികളുടെ മരണത്തിനും വൈകല്യങ്ങള്‍ക്കും കാരണമാകുന്ന മസ്തിഷ്‌കജ്വരത്തിനെതിരേ ബോധവല്‍ക്കരണം ശക്തമാക്കണമെന്ന് ഐ.എ.പി ന്യൂറോളജി സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജിലെ പ്രൊഫ. ഡോ. എ. മുഹമ്മദ് കുഞ്ഞ് ഉദ്ഘാടനം ചെയ്തു. കുട്ടികളിലെ വളര്‍ച്ചാവൈകല്യങ്ങളെ ഗര്‍ഭാവസ്ഥയില്‍ തന്നെ കïെത്താനുള്ള സംവിധാനം ന്യൂറോളജി വിഭാഗം കïെത്തിയിട്ടുï്. ഇതിന്റെ ഗുണഫലങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനുള്ള കര്‍മപദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ന്യൂറോളജി ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. ടി.ആര്‍ ജയകുമാര്‍ അധ്യക്ഷനായി. എം.ആര്‍.ഐ സ്‌കാനിങ്, അപസ്മാര രോഗത്തിന്റെ നൂതന ചികിത്സ, തലച്ചോറിലെ ജനിതക വൈകല്യങ്ങള്‍ എന്നിവയെക്കുറിച്ച് വിദഗ്ധ ഡോക്ടര്‍മാര്‍ വിശദീകരിച്ചു. ഡോക്ടര്‍മാരായ എം.കെ സന്തോഷ്, മോഹനന്‍, വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."