HOME
DETAILS

ജാഗ്രത തുടരണം: മുഖ്യമന്ത്രി

  
backup
August 11 2019 | 16:08 PM

should-be-cautious-says-cm-764910-2
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
തിരുവനന്തപുരം: മഴ കുറഞ്ഞതുകൊണ്ട് ജാഗ്രത കുറയാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്നുരണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതിനാല്‍ രണ്ടുദിവസംകൂടി ജാഗ്രത പുലര്‍ത്തണം. ദുരന്തനിവാരണ അതോറിറ്റിയുടെയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെയും മുന്നറിയിപ്പുകള്‍ ഗൗരവത്തോടെ കാണണം.
തമിഴ്‌നാടിന്റെ ഷോളയാര്‍ ഡാമില്‍ കനത്ത മഴമൂലം വെള്ളം നിറഞ്ഞിരിക്കുകയാണ്. അത് തുറന്നുവിടുമെന്നുള്ള മുന്നറിയിപ്പ് തമിഴ്‌നാട്ടില്‍നിന്ന് വന്നിട്ടുണ്ട്. അങ്ങനെവന്നാല്‍ ആ വെള്ളം പറമ്പിക്കുളത്തേക്കും തുടര്‍ന്ന് കേരളത്തിലെ പെരിങ്ങല്‍കുത്തിലേക്കും വരും. ചാലക്കുടി പുഴയില്‍ വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത വേണം.
മലയോരമേഖലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. മലയിടിച്ചില്‍ പെട്ടെന്ന് ഉണ്ടാകുന്നതാണ്. അതില്‍നിന്ന് തെന്നിമാറുക ഏറെ പ്രയാസകരമാണ്. അതുകൊണ്ടാണ് അത്തരം അപകടമേഖലകളില്‍ നിന്ന് മുന്നറിയിപ്പ് കിട്ടിയാലുടന്‍ മാറാന്‍ ജനങ്ങള്‍ തയാറാകണമെന്ന് ആവര്‍ത്തിക്കുന്നത്. മലപ്പുറം നിലമ്പൂരിലെ അംബിട്ടാംപുട്ടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ നൂറോളം വീടുകളാണ് ഒലിച്ചുപോയത്. എന്നാല്‍, ജനങ്ങളെ ഒഴിപ്പിച്ചതിനാല്‍ ആളപായമില്ല. കുട്ടനാട്ടില്‍ നിലവില്‍ അപകടസ്ഥിതിയില്ലാത്തതിനാല്‍ ആശങ്ക വേണ്ട. കേന്ദ്രം ഇടപെടല്‍ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.  
 
'കലക്ടറുടേത് ശരിയായ നടപടി'
 
തിരുവനന്തപുരം: ദുരിതാശ്വാസ ക്യാംപുകളിലേക്ക് ഇപ്പോള്‍ സാധനങ്ങള്‍  ശേഖരിക്കേണ്ടെന്ന തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ നിലപാടിനെ ശക്തമായി പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ഉചിതമായ നിലപാടാണ് കലക്ടറുടേത്. 
കേരളത്തില്‍ കാലവര്‍ഷക്കെടുതി ആരംഭിച്ച ദിവസമാണ് കലക്ടറെ ചിലര്‍ വിളിക്കുകയും ദുരിതാശ്വാസ സാമഗ്രികള്‍ നല്‍കാമെന്നും അറിയിച്ചത്. എന്നാല്‍, ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനാണ് ശ്രദ്ധയെന്നും അവിടെ ഏതെങ്കിലും തരത്തിലുള്ള സഹായങ്ങള്‍ എത്തിക്കേണ്ടതില്ലെന്നും ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാമെന്നുമാണ് കലക്ടര്‍ പറഞ്ഞത്.  ഇപ്പോള്‍ വേണ്ട എന്നുപറഞ്ഞതിനെ സഹായമേ വേണ്ട എന്ന തരത്തില്‍ കലക്ടര്‍ പറഞ്ഞുവെന്ന് പ്രചരിപ്പിക്കുകയാണ്. 
ശരിയായ ഒരു വസ്തുതയെ എത്രമാത്രം വക്രീകരിക്കുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണമാണിത്. അത് തെറ്റിദ്ധരിപ്പിക്കലാണ്. കലക്ടര്‍ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞത് എന്താണെന്ന് താന്‍ കേട്ടിരുന്നു. ഒരുതരത്തിലുള്ള തെറ്റിദ്ധാരണയ്ക്കും ഇടയില്ലാത്ത വിധമാണ് അദ്ദേഹം പറഞ്ഞതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  8 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  8 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  9 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  10 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  10 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  10 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  10 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  10 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  11 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  11 hours ago