മെഡിക്കല്‍ കോളജിന്റെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി നഷ്ടപ്പെടുത്തരുതെന്ന്
ആലപ്പുഴ: വണ്ടാനം റ്റി.ഡി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെ.സി. വേണുഗോപാല്‍ എം.പി. മുന്‍കൈയെടുത്തുകൊണ്ടുവന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യം നഷ്ടമായാല്‍ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനായിരിക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം എ.ആര്‍. കണ്ണന്‍.
സൂപ്പര്‍സ്‌പെഷ്യാലിറ്റി നിര്‍മ്മിക്കാനൊരുങ്ങുന്ന പുതിയ ബ്ലോക്ക് കെട്ടിടത്തിന്റെ പ്രാരംഭ പ്രവര്‍ത്തനത്തില്‍തന്നെ തടസവാദമാണ്. എന്നാല്‍ ഇവിടെ മൂന്ന് മന്ത്രിമാര്‍ ജില്ലയില്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. മത്സ്യതൊഴിലാളികളും കര്‍ഷകത്തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന ആലപ്പുഴ ജില്ലയില്‍ കെ.സി. വേണുഗോപാല്‍ എം.പി യു.പി.എ സര്‍ക്കാരില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സൗകര്യം ആലപ്പുഴയ്ക്ക് അനുവദിച്ചത്.
എം.പിയുടെ സംഭാവനയായി മാറുമെന്ന ചിന്താഗതിയിലാണ് ഇടതുപക്ഷ സര്‍ക്കാര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സീകര്യം നഷ്ടപ്പെടുത്താന്‍ ശ്രമിക്കുന്നതെങ്കില്‍ വലിയ വില കൊടുക്കേണ്ടിവരും. തൊഴില്‍ തര്‍ക്കം മുമ്പും ഉണ്ടായിട്ടുണ്ട്.
ഉണ്ടായിടത്തൊക്കെ ബന്ധപ്പെട്ട നിയമസഭാ സമാജികരും മന്ത്രിമാരും ഇടപെട്ട് തര്‍ക്കപരിഹാരത്തിന് മാര്‍ഗം കണ്ടിട്ടുണ്ട്. ഇവിടെയും ഇത്തരം സമീപനം സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് എ.ആര്‍. കണ്ണന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."