മാരാരിക്കുളത്ത് കടല്‍ക്ഷോഭം തുടരുന്നു
മുഹമ്മ: മാരാരിക്കുളം വടക്ക്,തെക്ക് ഗ്രാമ പഞ്ചായത്തുകളില്‍ ശക്തമായ കടല്‍ക്ഷോഭം തുടരുന്നു. രണ്ട് സ്വകാര്യ റിസോര്‍ട്ടുകള്‍ക്കും പത്തോളം വീടുകള്‍ക്കും നാശമുണ്ട്.
ചെത്തി, ചേന്നവേലി, ഓമനപ്പുഴ,ചെട്ടിക്കാട്,പൊള്ളേത്തൈ,കാട്ടൂര്‍ എന്നീ ഗ്രാമങ്ങളിലാണ് കടല്‍ സംഹാരതാണ്ഡവമാടുന്നത്. കടല്‍ ഭിത്തി തകര്‍ത്താണ് കടല്‍ കര കവരുന്നത്. കാട്ടൂരിലും,ചേന്നവേലിയിലുമാണ് റിസോര്‍ട്ടുകള്‍ക്ക് നാശം.കടലിലേക്കുള്ള പൊഴികള്‍ കര കവിഞ്ഞൊഴുകി നൂറോളം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ഓടാപ്പൊഴി, വാഴക്കൂട്ടം പൊഴി എന്നിവ മുറിച്ചതിനാല്‍ വെള്ളപ്പൊക്കം കുറഞ്ഞിട്ടുണ്ട്.
കാരിപ്പൊഴി,ചെത്തി,മാരാരിക്കുളം പൊഴികള്‍ അടുത്തദിവസം മുറിക്കും.കടല്‍ക്ഷോഭ പ്രദേശങ്ങളില്‍ ദുരന്തനിവാരണ സേന പ്രവര്‍ത്തനം തുടങ്ങി.
കടല്‍ക്ഷോഭം രൂക്ഷമായ സ്ഥലങ്ങളില്‍ കരിങ്കല്ല് ഇറക്കാനും നടപടി തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."