HOME
DETAILS

മുല്ലപ്പെരിയാര്‍ നിറയാന്‍ ഇനി 12 അടി കൂടി, ഇടുക്കിയില്‍ 40.4 ശതമാനം

  
backup
August 13 2019 | 17:08 PM

mullaperiyar-dam-water-zize

തൊടുപുഴ: സംസ്ഥാനത്തെ ജലശേഖരം 46 ശതമാനമായി ഉയര്‍ന്നു. അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് പ്രതീക്ഷിച്ചതിന്റെ രണ്ടരയിരട്ടിയാണ്. ഓഗസ്റ്റ് ഒന്നു മുതല്‍ 12 വരെ 585.677 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാനുള്ള വെള്ളം ഒഴുകിയെത്തുമെന്നാണ് കെ.എസ്.ഇ.ബി പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 1226.586 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം എത്തിക്കഴിഞ്ഞു.

1866.92 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് എല്ലാ സംഭരണികളിലുമായി ഉള്ളത്. ഒരു ദിവസം കൊണ്ട് ഉയര്‍ന്നത് 1.3 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 95.89 ശതമാനമായിരുന്നു ജലനിരപ്പ്.
സംസ്ഥാനത്തിന്റെ മൊത്തം സംഭരണശേഷിയുടെ പകുതിയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ വൈകിട്ട് ഏഴിന് 2343.76 അടിയായി ഉയര്‍ന്നു. സംഭരണശേഷിയുടെ 40.4 ശതമാനമാണിത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 2397.78 അടിയായിരുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ട് നിറഞ്ഞ് ഇടുക്കിയിലേക്ക് ജലം ഒഴുകാന്‍ ഇനി 12 അടി കൂടി ഉയര്‍ന്നാല്‍ മതി. അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ രാവിലെ 130 അടിയായി ഉയര്‍ന്നു.142 അടിയാണ് പരമാവധി സംഭരണശേഷി. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. സെക്കന്‍ഡില്‍ 2404 ഘന അടി ജലമാണ് ഇപ്പോള്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്‌നാട്ടിലേക്ക് 1700 ഘന അടി ജലം തുറന്നു വിട്ടിട്ടുണ്ട്.

പമ്പ, കക്കി അണക്കെട്ടുകളില്‍ 42 ശതമാനമാണ് ജലശേഖരം. ഒരു ദിവസം കൊണ്ട് നാല് ശതമാനത്തിന്റെ വര്‍ധനവ്. ഇടമലയാര്‍ 47, ഷോളയാര്‍ 52, മാട്ടുപ്പെട്ടി 30, കുറ്റ്യാടി 96, തരിയോട് 89, ആനയിറങ്കല്‍ 30, പൊന്മുടി 91, നേര്യമംഗലം 96, പെരിങ്ങല്‍കുത്ത് 40, ലോവര്‍ പെരിയാര്‍ 90, കക്കാട് 27 ശതമാനം എന്നിങ്ങനെയാണ് ജലനിരപ്പ്. പെരിങ്ങല്‍കുത്തിലാണ് കൂടുതല്‍ മഴ ലഭിച്ചത് 5.67 സെ.മീ. കുറവ് മാട്ടുപ്പെട്ടിയിലും, 0.08 സെ.മീ.
ദിവസങ്ങള്‍ക്ക് ശേഷം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തില്‍ വര്‍ധനവുണ്ടായി. 54.8167 ദശലക്ഷം യൂനിറ്റാണ് ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ സംസ്ഥാനത്ത് ഉപയോഗിച്ചത്. കഴിഞ്ഞ ദിവസങ്ങളേക്കാള്‍ 714 ദശലക്ഷം യൂനിറ്റ് കൂടുതലാണിത്. സംസ്ഥാനത്തെ എല്ലാ വൈദ്യുത പദ്ധതികളിലും ഉത്പാദനം പുനരാരംഭിച്ചിട്ടുണ്ട്. 8.26 ദശലക്ഷം യൂനിറ്റ് വൈദ്യുതി യൂനിറ്റിന് ശരാശരി 3.28 രൂപയ്ക്ക് വിറ്റു. സ്വാപ്പ് വഴി കടം വാങ്ങിയ 2.0184 ദശലക്ഷം യൂനിറ്റ് വൈദ്യുതി തിരികെ നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  8 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  9 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  10 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  10 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  11 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  11 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  11 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  11 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  12 hours ago