പരിസ്ഥിതി ദിനാചരണം
കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് മേഖല സംഘടിപ്പിക്കുന്ന പരിസ്ഥിതിദിനാചരണം എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഹാരിസ് ബെദിര അധ്യക്ഷനായി. മേഖലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി, സത്താര്‍ ഹാജി, നാസര്‍ ഫൈസി, ഫാറൂഖ് ദാരിമി, ശിഹാബ്, മുനീര്‍, അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ ഖാദര്‍, സാലിം സംബന്ധിച്ചു.
പരിസ്ഥി ദിനത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ വീട്ടുവളപ്പിലും പൊതു ഇടങ്ങളിലും നടുന്ന വൃക്ഷത്തൈകളുടെ ശാഖാ കമ്മിറ്റികള്‍ മുഖേനയുള്ള വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ കുന്നില്‍ ശാഖയില്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ് നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ അധ്യക്ഷനായി. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്തു. ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, എം.എ നജീബ്, ഹാരിസ് പട്‌ള, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, പി.എ ഫൈസല്‍, മാഹിന്‍ കുന്നില്‍, പി.എസ് ഫസല്‍ സംബന്ധിച്ചു.
'ഭൂമിക്കൊരു കാവല്‍' എന്ന സന്ദേശമുയര്‍ത്തി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ കാല്‍ലക്ഷം വൃക്ഷതൈകള്‍ വച്ചുപിടിപ്പിക്കല്‍ കാംപയിന്‍ ബേക്കല്‍ പുഴയോരത്ത് പി. കരുണാകരന്‍ എം.പിയും പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹരീഷ് വാസുദേവനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശിവജി വെള്ളിക്കോത്ത് അധ്യക്ഷനായി. നീലേശ്വരം കടിഞ്ഞിമൂലയിലെ പി.വി ദിവാകരന്‍ സൗജന്യമായി നല്‍കിയ അഞ്ഞൂറോളം കണ്ടല്‍ ചെടികളാണ് പുഴയോരത്ത് വച്ചുപിടിപ്പിച്ചത്. ജില്ലാ സാമൂഹ്യ വനവല്‍ക്കരണ വകുപ്പിന്റെ സഹകരണത്തോടെ ലഭിച്ച കാല്‍ലക്ഷം വൃക്ഷത്തൈകള്‍ വിവിധ യൂനിറ്റുകളിലായി നടും. കൂടാതെ മുഴുവന്‍ പ്രവര്‍ത്തകരുടെ വീടുകളിലും മഴക്കുഴികള്‍ നിര്‍മിക്കും. ജില്ലാ സെക്രട്ടറി കെ. മണികണ്ഠന്‍, എ.വി ശിവപ്രസാദ്, ടി.നാരായണന്‍, സി.ജെ സജിത്ത്, കെ. സബീഷ്, പി. അനില്‍കുമാര്‍, സി. മണികണ്ഠന്‍, ബി. വൈശാഖ്, കെ. നാരായണന്‍, പി.കെ അബ്ദുല്ല സംസാരിച്ചു.
പരിസ്ഥിതി ദിനത്തില്‍ ജലസ്വരാജിന്റെ ഭാഗമായി ബി.ജെ.പി ജില്ലയില്‍ ഒരു ലക്ഷം വൃക്ഷത്തൈകള്‍ നടും. ഇതിന്റെ ഭാഗമായി ഒരോ പഞ്ചായത്തിലും 300 വീതം ഔഷധത്തൈകള്‍ വിതരണം ചെയ്യും. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് മഴക്കുഴി നിര്‍മാണം, കിണര്‍ റീചാര്‍ജ്ജ് പ്രവര്‍ത്തനങ്ങള്‍, കാവുകളും കുളങ്ങളും മറ്റു ജലസ്രോതസുകളും ശുചീകരണം, ബോധവല്‍ക്കരണം എന്നിവ നടത്തും. കാസര്‍കോട് സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തില്‍ നിന്നു ലഭിച്ച തൈകള്‍ ബൂത്തുകള്‍ വഴി നട്ടുപിടിപ്പിക്കും.
തൃക്കരിപ്പൂര്‍: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പടന്ന ഇലവന്‍ സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിസ്ഥിതി കാംപയിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.സി ഫൗസിയ ഉദ്ഘാടനം ചെയ്തു. വൃക്ഷത്തൈകള്‍ നടല്‍, ലഘുലേഖ വിതരണം, പരിസര ശുചീകരണം എന്നിവയാണ് രണ്ടു ദിവസങ്ങളിലായി നടത്തുന്നത്. കാംപയിന്റെ ഭാഗമായുള്ള വൃക്ഷത്തൈ നടല്‍ പടന്ന പ്രാഥമികാരോഗ്യ കേന്ദ്ര കോമ്പൗണ്ടില്‍ പഞ്ചായത്ത് അംഗം ടി.കെ.പി ഷാഹിദ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.വി മുഹമ്മദ് അസ് ലം ലഘുലേഖ പ്രകാശനം ചെയ്തു. വാര്‍ഡ് മെമ്പര്‍മാരായ കെ. അസൈനാര്‍ കുഞ്ഞ്, ടി.കെ സമീറ, ക്ലബ് പ്രസിഡന്റ് ടി.കെ അബ്ബാസ്, സെക്രട്ടറി പി.വി ഹാരിഫ്, നെഹ്‌റു യുവകേന്ദ്ര നീലേശ്വരം ബ്ലോക്ക് കോര്‍ഡിനേറ്റര്‍ കെ. ഭവിത്ത്, പി.കെ ഇഖ്ബാല്‍, പി.വി അഹമ്മദ് ഷെരീഫ് , കെ.വി ഖാദര്‍ , വി.കെ. ഖാലിദ്, എന്‍.കെ ഫാറൂഖ് എന്നിവര്‍ സംസാരിച്ചു.
പരിസ്ഥിതി ദിനാചരണഭാഗമായി 'ഒരു മരം ഒരു വരം' എന്ന സന്ദേശമുയര്‍ത്തി മുസ്‌ലിം ലീഗ് തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലുടനീളം പഞ്ചായത്ത് മുനിസിപ്പല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ 1000 വൃക്ഷത്തൈകള്‍ നടും. മണ്ഡലം തല ഉദ്ഘാടനം തൃക്കരിപ്പൂര്‍ തങ്കയം ജങ്ഷനില്‍ ജില്ലാ ജന.സെക്രട്ടറി എം.സി ഖമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ എന്നിവര്‍ നിര്‍വഹിക്കും.
ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഇടയിലെക്കാട് കാവിന്റെ തെക്കെ അതിരില്‍ 100 ഫലവൃക്ഷങ്ങളുടെ വിത്തു നടലും വിത്തെറിയലും വാനര സംരക്ഷക ചാലില്‍ മാണിക്കം ഉദ്ഘാടനം ചെയ്തു.
വൃക്ഷത്തൈ വിതരണം, മഴക്കുഴി നിര്‍മാണം എന്നിവയുടെ ഉദ്ഘാടനം വലിയപറമ്പ് പഞ്ചായത്ത് അംഗം വി.കെ കരുണാകരന്‍ നിര്‍വഹിച്ചു. ആനന്ദ് പേക്കടം പരിസ്ഥിതി പ്രഭാഷണം നടത്തി. വിദ്യാര്‍ഥികള്‍ക്കുള്ള പരിസ്ഥിതി ക്വിസിന്റെ ഉത്തരങ്ങള്‍ 10നകം ഗ്രന്ഥാലയത്തില്‍ ഏല്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."