കാരശേരിയില്‍ സോയില്‍ പൈപ്പിങ് പ്രതിഭാസം
കോഴിക്കോട് (മുക്കം): കാരശേരി ഗ്രാമപഞ്ചായത്തില്‍ സോയില്‍ പൈപ്പിങ് പ്രതിഭാസം കണ്ടെത്തി. കൊടിയത്തൂര്‍- കുമാരനെല്ലൂര്‍ വില്ലേജിന്റെ അതിര്‍ത്തിയായ തോട്ടക്കാട് പൈക്കാടന്‍ മലയിലാണ് പ്രതിഭാസം കണ്ടെത്തിയത്.
തോട്ടുമുക്കം സ്വദേശി ബാലകൃഷ്ണന്‍ കൊല്ലേലത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. മണ്ണിനടിയില്‍നിന്ന് മണലും മറ്റും പൊങ്ങിവരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ പരിശോധിക്കുകയായിരുന്നു. സോയില്‍ പൈപ്പിങ് പ്രതിഭാസം വലിയതോതില്‍ മണ്ണിടിച്ചിലിന് കാരണമാകുമെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ മുന്‍ ഉദ്യോഗസ്ഥന്‍ ശ്രീകുമാര്‍ പറഞ്ഞു.
ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട അവസ്ഥയില്ല. എന്നാല്‍, ജാഗ്രത പാലിക്കണം. കൂടുതല്‍ പഠനം നടത്തിയാല്‍ മാത്രമേ വ്യക്തമായ കാരണം കണ്ടെത്താന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
പൈക്കാടന്‍ മലയില്‍ നിരവധി ക്വാറികളാണുള്ളത്. കഴിഞ്ഞ പ്രളയകാലത്ത് ഇവിടെ ഉരുള്‍പൊട്ടലുണ്ടായിരുന്നു. പൈക്കാടന്‍ മല കലക്ടറേറ്റില്‍ നിന്നുള്ള നിര്‍ദേശപ്രകാരം മൈനര്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു.
ഉരുള്‍പൊട്ടല്‍ സാധ്യതക്കുള്ള അടയാളമായാണ് ഈ പ്രതിഭാസത്തെ കാണുന്നതെന്നും കൂടുതല്‍ വിശദാംശങ്ങള്‍ മൈനിങ് ആന്‍ഡ് ജിയോളജി വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധിച്ചാല്‍ മാത്രമേ മനസിലാക്കാന്‍ കഴിയുകയുള്ളൂവെന്ന് പരിശോധനക്കെത്തിയ മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഫൈസല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."