HOME
DETAILS
MAL
അറവ് നിയന്ത്രണം: വന്യമൃഗങ്ങളും പ്രതിസന്ധിയില്‍
backup
June 04 2017 | 21:06 PM
ബംഗളുരു: കന്നുകാലി അറവ് നിരോധിച്ചതിനെ തുടര്‍ന്ന് ബംഗളുരുവിലെ ബെന്നാര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കില്‍ ഭക്ഷ്യക്ഷാമം മൂലമുള്ള പ്രതിസന്ധി രൂക്ഷം. രാജ്യത്ത് ഏറ്റവും കൂടുതല്‍ മാംസഭോജികളായ മൃഗങ്ങളുള്ളത് ഇവിടെയാണ്. ബെന്നാര്‍ഘട്ടയിലെ ആയിരത്തോളം വരുന്ന മാംസഭുക്കുകളായ മൃഗങ്ങള്‍ക്കായി ദിവസവും 900 കിലോഗ്രാം ബീഫ് ആണ് വേണ്ടിവരുന്നത്. ബീഫ് നിരോധനത്തെ തുടര്‍ന്ന് പകരം സംവിധാനം കണ്ടെത്തേണ്ട അവസ്ഥയിലാണ് പാര്‍ക്ക് അധികൃതര്‍. ബീഫിനു പകരം മട്ടന്‍ നല്‍കുന്നത് പ്രതിവിധിയാകുമെങ്കിലും അധികച്ചെലവ് താങ്ങാവുന്നതിലുമപ്പുറമാണെന്ന് മൃഗശാല അധികൃതര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."