സ്ത്രീകളെ സൈന്യത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരും: ബിപിന്‍ റാവത്ത്
ന്യൂഡല്‍ഹി: സൈന്യത്തിന്റെ മുന്‍നിരയിലേക്ക് വനിതകളെ കൊണ്ടുവരുമെന്ന് സൈനിക മേധാവി ബിപിന്‍ റാവത്ത്.
ആഗോളതലത്തില്‍ വളരെ കുറച്ച് രാജ്യങ്ങളേ സൈനിക രംഗത്ത് പുരുഷന്മാര്ക്കൊപ്പം സ്ത്രീകളെയും ഉയര്ത്തിക്കൊണ്ടുവന്നിട്ടുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധരംഗത്തേക്ക് സ്ത്രീകളെ കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇതിനായി പ്രത്യേക റിക്രൂട്ട്മെന്റ് നടത്തുമെന്ന് ബിപിന്‍ റാവത്ത് അറിയിച്ചു.
നിലവില്‍ സൈന്യത്തില്‍ ചില പ്രത്യേക രംഗത്തുമാത്രമാണ് സ്ത്രീകളുടെ സേവനം പ്രായോഗികമാക്കിയത്. ആരോഗ്യം, നിയമം, വിദ്യാഭ്യാസം, സിഗ്നല്‍ സംവിധാനം, എന്‍ജിനീയറിങ് വിഭാഗങ്ങളിലാണ് നിലവില്‍ സ്ത്രീകളുടെ സേവനമുള്ളത്. ജര്‍മനി, ഓസ്ട്രേലിയ, കാനഡ, യു.എസ്, ബ്രിട്ടന്, ഡെന്മാര്ക്ക്, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, നോര്‍വെ, സ്വീഡന്, ഇസ്രാഈല്‍ എന്നീ രാജ്യങ്ങളിലാണ് സ്ത്രീ സൈനികര്‍ മുന്‍നിരയിലുള്ളത്.
വ്യോമ സേനയില്‍ കഴിഞ്ഞ വര്‍ഷം മൂന്ന് വനിതാ വൈമാനികരെ നിയമിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ കരസേനയിലേക്കും പരീക്ഷണാടിസ്ഥാനത്തില്‍ സ്ത്രീകളെ സൈനികരായി മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും സൈനിക മേധാവി ബിപിന്‍ റാവത്ത് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."